newsroom@amcainnews.com

‘ഫ്രോസൺ’ ക്രിസ്മസ്! പോളാർ വോർട്ടക്സിനെ തുടർന്ന് ഈ വർഷം കാനഡയിൽ മഞ്ഞുമൂടിയതും തണുത്തുറഞ്ഞതുമായൊരു ക്രിസ്മസിനാണ് സാധ്യതയെന്ന് റിപ്പോർട്ട്

പോളാർ വോർട്ടക്സിനെ തുടർന്ന് ഈ വർഷം കാനഡയിൽ മഞ്ഞുമൂടിയതും തണുത്തുറഞ്ഞതുമായൊരു ക്രിസ്മസിനാണ് സാധ്യതയെന്ന് റിപ്പോർട്ട്. ആർട്ടിക് പ്രദേശത്ത് അനുഭക്ഷവപ്പെടുത്ത ശക്തമായ കാറ്റാണ് പോളാർ വോർട്ടക്സ്. ഇത് കാരണം കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥാ മോഡലുകൾ വ്യക്തമാക്കുന്നത്. ഈ തണുത്ത കാറ്റ് രണ്ടാഴ്ചയോളം നിലനിൽക്കാൻ സാധ്യതയുണ്ട്, ഇത് താപനിലയെ മരവിപ്പിക്കുകയും കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യും. ഈ വർഷത്തെ ശീതതരംഗം സാധാരണയേക്കാൾ നേരത്തെ ആരംഭിച്ചേക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

എല്ലാ പോളാർ വോർട്ടക്സും തീവ്രമായ കാലാവസ്ഥയ്ക്ക് കാരണമാകില്ല. എന്നാൽ ഇത്തവണത്തേത് പതിവിലും ശക്തമാകാനാണ് സാധ്യത. കനത്ത ശൈത്യം ദീർഘനാൾ നീണ്ടുനിൽക്കുമെന്നും ഇത് ജനജീവിതം ദുസ്സഹമാക്കുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ മാറ്റവും ലാ നിന പോലുള്ള പ്രതിഭാസങ്ങളും കൃത്യമായ ഫലപ്രവചനം ദുഷ്കരമാക്കുന്നുണ്ട്. ലാ നിന പടിഞ്ഞാറൻ കാനഡയിൽ സാധാരണയായി തണുപ്പു കൂടിയ ശൈത്യകാലത്തിനും കൂടുതൽ മഞ്ഞുവീഴ്ചയ്ക്കും ഇടയാക്കാറുണ്ട്.

You might also like

എൻഡിപിക്ക് പുതു നേതൃത്വം: അവി ലൂയിസ് പുതിയ ലീഡർ

കാനഡയിൽ വിദേശ വിദ്യാർത്ഥികളുടെ കുറവ്; കോളേജുകൾ പ്രതിസന്ധിയിൽ, ‘സേവ് ഔർ കോളേജ്’ പ്രചാരണം ശക്തം

പേപ്പർ കറൻസികളിൽ ട്രംപിന്‍റെ ഒപ്പ്; ചരിത്രത്തിലാദ്യം

‘കാനഡയിൽ വിദേശ രാജ്യങ്ങളുടെ ഭീഷണി തുടരുന്നു’; RCMP

‘ഇറാന്റെ എണ്ണ സ്വന്തമാക്കും, ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കും’: ട്രംപ്

ഇൻഷുറൻസ് പ്രീമിയത്തിൽ വൻ ഇളവുമായി ആൽബർട്ട

Top Picks for You
Top Picks for You