newsroom@amcainnews.com

കനത്ത മഞ്ഞുവീഴ്ചയെയും കൊടുങ്കാറ്റിനെയും തുടർന്ന് ക്യൂബെക്കിൽ വ്യാപക നാശം; പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു

നത്ത മഞ്ഞുവീഴ്ചയെയും കൊടുങ്കാറ്റിനെയും തുടർന്ന് ക്യൂബെക്കിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. ഇതേ തുടർന്ന് സ്കൂളുകൾക്ക് അവധി നല്കി. കനത്ത മഞ്ഞ് മരച്ചില്ലകളിൽ വീണ് ഭാരം കൂടുകയും അവ വൈദ്യുതി ലൈനുകളിലേക്ക് ഒടിഞ്ഞുവീഴുകയും ചെയ്തതിനെത്തുടർന്ന് 300,000-ത്തിലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു.

മോണ്ടെറെജി പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. മോൺട്രിയൽ ഉൾപ്പെടെ മറ്റ് പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സങ്ങൾ നേരിട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ ജീവനക്കാർ ശ്രമം തുടരുകയാണ്. കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി ഹൈഡ്രോ-ക്യൂബെക്ക് ഏകദേശം 400 ടീമുകളെ വിന്യസിച്ചു.

നാശനഷ്ടങ്ങളുടെ വ്യാപ്തിയും റോഡുകളുടെ മോശം അവസ്ഥയും കാരണം അറ്റകുറ്റപ്പണികൾ മന്ദഗതിയിലായതിനാൽ പല പ്രദേശങ്ങളിലും ബുധനാഴ്ച വരെ വൈദ്യുതി ഇല്ലാതെ തുടരാൻ സാധ്യതയുണ്ടെന്ന് ഹൈഡ്രോ-ക്യൂബെക്ക് മുന്നറിയിപ്പ് നൽകി. മോൺട്രിയലിലെ ഡൗൺടൗണിൽ ഏകദേശം 20 സെൻ്റിമീറ്റർ വരെ മഞ്ഞ് വീഴ്ചയുണ്ടായി. ഇതേ തുടർന്ന് റോഡുകളിൽ വഴുക്കലുണ്ടാവുകയും അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. കാലാവസ്ഥ കാരണം വിമാന സർവീസുകൾ വൈകാനും റദ്ദാക്കാനും സാധ്യതയുള്ളതിനാൽ യാത്രക്കാരോട് ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

You might also like

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

Raj Thackeray criticizes Vivek Oberoi and R. Madhavan

വിവേക് ഒബ്‌റോയിക്കും ആർ. മാധവനുമെതിരെ വിമർശനവുമായി രാജ് താക്കറെ

അസൈലം നയത്തിൽ മാറ്റവുമായി യുഎസ്; ആയിരങ്ങൾ നാടുകടത്തൽ ഭീഷണിയിൽ

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

Top Picks for You
Top Picks for You