newsroom@amcainnews.com

ഒൻ്റാരിയോയിൽ സ്പീഡ് ക്യാമറകൾ നിരോധിക്കാനുള്ള നീക്കം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയരുന്ന സംവിധാനം ഒഴിവാക്കുന്നത് വിവേകശൂന്യമായ നടപടി, മാതാപിതാക്കളുടെ സംഘടനകൾ പ്രതിഷേധത്തിന്

ഒൻ്റാരിയോ: ഒൻ്റാരിയോയിൽ സ്പീഡ് ക്യാമറകൾ നിരോധിക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ മാതാപിതാക്കളുടെ സംഘടനകൾ പ്രവിശ്യയിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. സ്കൂൾ പരിസരങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്പീഡ് ക്യാമറകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, അവ എടുത്തുമാറ്റുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും മാതാപിതാക്കൾ വാദിക്കുന്നു.

ഈ നിരോധനം നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തെ തങ്ങൾ എതിർക്കുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി. ​സ്പീഡ് ക്യാമറകൾ വരുമാനം ഉണ്ടാക്കാനുള്ള ഉപാധിയാണെന്നായിരുന്നു പ്രീമിയർ ഡഗ് ഫോർഡ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ക്യാമറകൾ സ്ഥാപിച്ച പല മുനിസിപ്പാലിറ്റികളിൽ നിന്നുള്ള ഡാറ്റകളും പഠനങ്ങളും ഈ ഉപകരണങ്ങൾ വേഗത കുറയ്ക്കുന്നതിലും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിലും ഫലപ്രദമാണെന്ന് തെളിയിക്കുന്നുണ്ട്. ക്യാമറകൾ നിരോധിക്കുന്നതിന് പകരം, ഈ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് 20-ൽ അധികം മുനിസിപ്പാലിറ്റികളിലെ മേയർമാരും സ്കൂൾ ബോർഡുകളും സർക്കാരിനോട് അഭ്യർത്ഥിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്ന് തെളിയിക്കപ്പെട്ടൊരു സംവിധാനം ഒഴിവാക്കുന്നത് വിവേകശൂന്യമായ നടപടിയാണെന്നാണ് വിമർശകരുടെ അഭിപ്രായം.

You might also like

കാനഡ അതികഠിന ശൈത്യകാലത്തിലേക്ക്: ‘ഫാർമേഴ്‌സ് അൽമനാക്’ റിപ്പോർട്ട്

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

Plane Crash in Kanpur: Training Aircraft Crashes, Killing Two Pilots

കാൺപൂരിൽ വിമാന അപകടം: പരിശീലന വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

The World Malayali Council global conference kicked off in Dallas

ഡാളസിൽ വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിന് തിരിതെളിഞ്ഞു

Top Picks for You
Top Picks for You