newsroom@amcainnews.com

കനോല താരിഫ്: ചൈനീസ് ഓഫർ സ്വീകരിക്കണമെന്ന് പ്രീമിയർമാർ

കനേഡിയൻ കനോല കർഷകർക്ക് നഷ്ടമുണ്ടാക്കുന്ന ചൈനയുടെ താരിഫ് ഒഴിവാക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് മാനിറ്റോബ, സസ്കാച്വാൻ പ്രീമിയർമാർ ആവശ്യപ്പെട്ടു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) കാനഡ ഏർപ്പെടുത്തിയ നികുതി എടുത്തുമാറ്റുകയാണെങ്കിൽ, കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള നികുതി ഒഴിവാക്കാമെന്ന് ചൈനീസ് അംബാസഡർ വാങ് ഡി അറിയിച്ചതോടെയാണ് പ്രീമിയർമാർ രം​ഗത്തെത്തിയത്. കാനഡയുടെ ഇ.വി. താരിഫ് കാരണമാണ് ചൈന കനോല താരിഫ് ചുമത്തിയതെന്ന് ചൈനീസ് അംബാസഡർ വ്യക്തമാക്കിയിരുന്നു.

ചൈനീസ് നികുതി കാരണം കനോല കർഷകർക്ക് വിപണി നഷ്ടപ്പെടുകയും ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്തതായി കനേഡിയൻ കനോല ഗ്രോവേഴ്‌സ് അസോസിയേഷൻ അറിയിച്ചു. അതേസമയം, ഇവി താരിഫ് ഒഴിവാക്കുന്നത് ഓട്ടോമോട്ടീവ് വ്യവസായത്തിന് ദോഷകരമാകുമെന്ന് ഓട്ടോ പാർട്‌സ് നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകി. ഈ ആഴ്ച വിദേശകാര്യ മന്ത്രി അനിത ആനന്ദ് ചൈന സന്ദർശിക്കാനിരിക്കെ, കനേഡിയൻ തൊഴിലാളികളെയും കർഷകരെയും സംരക്ഷിക്കുന്നതിലാണ് ശ്രദ്ധയെന്ന് സർക്കാർ പ്രതികരിച്ചു.

You might also like
Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Top Picks for You
Top Picks for You