newsroom@amcainnews.com

കൽഗറിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

കൽഗറി നഗരത്തിൽ സ്ത്രീകൾക്കെതിരെ നടന്ന രണ്ട് അതിക്രമങ്ങളിൽ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതു ജനങ്ങൾക്ക് അറിയാമെങ്കിൽ 403-266-1234 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

ജൂലൈ 11-ന് 8-ാം അവന്യൂ എസ്‌ഇ, മക്ലിയോഡ് ട്രെയിലിൻ്റെ വടക്കുഭാഗത്തായാണ് ആദ്യ സംഭവം ഉണ്ടായത്. നടന്ന് പോവുകയായിരുന്ന സ്ത്രീയെ ഒരാൾ അസഭ്യ പരാമർശങ്ങൾ ഉന്നയിച്ചശേഷം ഭീഷണിപ്പെടുത്താൻ തുടങ്ങി. സംഭവം കണ്ട ഒരാൾ ഇടപെട്ടതോടെയാണ് ഇയാൾ പിന്മാറിയത്. സംഭവം പിന്നീട് പോലീസിൽ റിപ്പോർട്ട് ചെയ്തു. ജൂലൈ 24-ന് 8-ാം അവന്യൂ – 4-ാം സ്ട്രീറ്റ് എസ്‌ഇയിലാണ് രണ്ടാമത്തെ സംഭവം ഉണ്ടായത്. കാറിൽ നിന്ന് ഇറങ്ങിയ സ്ത്രീയെ ഒരാൾ വംശീയ പരാമർശങ്ങൾ മുഴക്കിക്കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. സ്ത്രീ തിരികെ വാഹനത്തിലേക്ക് കയറിയാണ് രക്ഷപ്പെട്ടത്. അടുത്ത ദിവസം സഹപ്രവർത്തകരോടൊപ്പം നടന്നപ്പോൾ, അതേ പ്രതി അടുത്തുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്നു. സ്ത്രീയും കൂട്ടരും കടന്നുപോകുമ്പോൾ അവർക്ക് നേരെ പ്രതി കാർക്കിച്ച് തുപ്പുകയും ചെയ്തു.

രണ്ട് കേസുകളിലും ഒരേയാളെ തന്നെ പ്രതിയായി തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ജൂലൈ 11-ലെ സംഭവത്തിൽ ഇടപെട്ട സാക്ഷിയെയും മറ്റു ദൃക്‌സാക്ഷികളെയും പൊലീസ് തേടുന്നുണ്ട്.

You might also like
Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

കാനഡയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ ഇടിയുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You