newsroom@amcainnews.com

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

Venezuelan youth locked up in detention center with bullet in his back hospitalized again

ഓസ്റ്റിൻ, ടെക്സാസ്: യു.എസ് ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥന്റെ വെടിയേറ്റതിനെ തുടർന്ന്, പുറകിൽ വെടിയുണ്ടയുമായി ടെക്സാസിലെ ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് യുവാവിന്റെ അഭിഭാഷകൻ അറിയിച്ചു.

വെനിസ്വേലൻ പൗരനായ 28 കാരൻ വിൽബെർ റാഫേൽ ഗാർസെസ് പെരസ്, ഞായറാഴ്ച ഓസ്റ്റിനിൽ ഡോർഡാഷ് ഡെലിവറി നടത്തുന്നതിനിടയിലാണ് സംഭവം. അദ്ദേഹത്തിന്റെ കാർ അടയാളങ്ങളൊന്നുമില്ലാത്ത ട്രക്കിലുണ്ടായിരുന്ന ICE ഉദ്യോഗസ്ഥർ രണ്ട് തവണ വശങ്ങളിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു എന്ന് കുടിയേറ്റ വിഭാഗം അഭിഭാഷകയായ കേറ്റ് ലിങ്കൺ-ഗോൾഡ്ഫിഞ്ച് വ്യക്തമാക്കി. തുടർന്ന് വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ശരീരത്തിൽ വെടിയുണ്ടയുണ്ടായിട്ടും ഞായറാഴ്ച വൈകിട്ട് തന്നെ ICE കസ്റ്റഡിയിലേക്ക് വിട്ടയക്കുകയായിരുന്നു.

നട്ടെല്ലിന് സമീപമായതിനാലാണ് ഡോക്ടർമാർ വെടിയുണ്ട നീക്കം ചെയ്യാതിരുന്നതെന്ന് പെരസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുന്നതിനായി ആശുപത്രിയിൽ നിന്ന് തന്നെ വേഗത്തിൽ വിട്ടയക്കാൻ ICE ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായും അദ്ദേഹം ആരോപിച്ചു. ഡിറ്റൻഷൻ സെന്ററിൽ എത്തിയപ്പോൾ തനിക്ക് വേദനസംഹാരികളോ ചികിത്സയോ ലഭിച്ചില്ലെന്നും തറയിലാണ് കിടന്നുറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like
When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Top Picks for You
Top Picks for You