newsroom@amcainnews.com

ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ പദവിയിൽ നിന്ന് പുറത്താക്കിയ ട്രംപിന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി

വാഷിങ്ടൻ: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ പദവിയിൽ നിന്ന് പുറത്താക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി. 2026 ജനുവരിയിൽ കേസിൽ കോടതി വാദം കേൾക്കുന്നത് വരെ ലിസ കുക്കിന് പദവിയിൽ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ കുക്കിനെ പദവിയിൽനിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു.

കൃത്യമായ കാരണത്തോടെ നിയമപരമായാണു ലിസ കുക്കിനെ പ്രസിഡന്റ് ട്രംപ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതെന്നും തങ്ങളുടെ വാദങ്ങൾ കോടതിയിൽ വ്യക്തമാക്കി അന്തിമ വിജയം നേടാൻ ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പ്രസ്താവനയിൽ പറഞ്ഞു.

ഭവന വായ്പാച്ചട്ടങ്ങളിൽ‌ ബോധപൂർവം തെറ്റായ വിവരങ്ങൾ‌ നൽകിയെന്ന് ആരോപിച്ച് ഓഗസ്റ്റിലാണ് ട്രംപ് ലിസ കുക്കിനെ പുറത്താക്കിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു കേന്ദ്രബാങ്കിന്റെ ഗവർണറെ ഒരു പ്രസിഡന്റ് പദവിയിൽനിന്ന് നീക്കുന്നത്. ഫെഡറൽ‌ റിസർവിന്റെ ഗവർണറാകുന്ന ആദ്യ ‘ബ്ലാക്ക് അമേരിക്കൻ‌’ വനിതയുമായിരുന്നു ലിസ. പിന്നാലെ തന്നെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും വാദിച്ചു കുക്ക് കോടതിയിലെത്തുകയായിരുന്നു.

You might also like
Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Top Picks for You
Top Picks for You