newsroom@amcainnews.com

വടക്കൻ ആൽബർട്ടയിൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

വടക്കൻ ആൽബർട്ടയിൽ വീശിയ ശക്തമായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്. ഫാൽഹർ, ഗിറൂവിൽ മേഖലകളിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ആയിരത്തോളം ആളുകൾ താമസിക്കുന്ന ഫാൽഹർ നഗരത്തിലാണ് ചുഴലിക്കാറ്റ് ആദ്യം വീശിയത്. കാറ്റിനെത്തുടർന്ന് ഫാൽഹറിന് സമീപമുള്ള ഗിറൂവിൽ ഗ്രാമത്തിൽ പൂർണ്ണമായും വൈദ്യുതി ബന്ധം തകരാറിലായി. തകർന്ന ലൈനുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് വൈദ്യുതി വിതരണ കമ്പനിയായ ‘ATCO’ അറിയിച്ചു.

പീസ് റിവർ മേഖലയിൽ ചുഴലിക്കാറ്റ് ഉണ്ടായതായി എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) സ്ഥിരീകരിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടില്ല. പ്രവിശ്യാ തലസ്ഥാനമായ തലസ്ഥാനമായ എഡ്മിന്‍റനിൽ നിന്നും 400 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും അവശിഷ്ടങ്ങൾ നീക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്.

You might also like
Major Legal Changes in Canada Starting August 2026: 10 Key Reforms Affecting Students and Consumers

കാനഡയിൽ ഓഗസ്റ്റ് 2026 മുതൽ വലിയ നിയമമാറ്റങ്ങൾ: വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന 10 പ്രധാന പരിഷ്കാരങ്ങൾ

ക്ലോഡ് എഐ ചാറ്റുകൾ ഗൂഗിളിൽ പ്രത്യക്ഷപ്പെട്ട സംഭവവും സ്വകാര്യതാ ആശങ്കകളും

വെനസ്വേലൻ എണ്ണ ശുദ്ധീകരണശാലകൾ തകർച്ചയിൽ; പുനരുദ്ധാരണം കടുത്ത പ്രതിസന്ധിയിൽ

India–UAE Flights: Luggage Rules Tightened; Strict Restrictions Imposed on Medicines and Certain Food Items

ഇന്ത്യ–യു.എ.ഇ വിമാനയാത്ര: ലഗേജ് നിയമങ്ങൾ കടുപ്പിച്ചു; മരുന്നുകൾക്കും ചില ഭക്ഷണങ്ങൾക്കും കർശന നിയന്ത്രണം

ആലുവ സ്ക്വാഡിന്റെ സാഹസിക അന്വേഷണം: പ്രധാന വിവരങ്ങൾ

കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Top Picks for You
Top Picks for You