newsroom@amcainnews.com

പബ്ജിയിൽ തോറ്റതിന് കുടുംബത്തിലെ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തി; ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ 17കാരന് 100 വർഷം തടവ് ശിക്ഷ

ലഹോർ: ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ കൗമാരക്കാരൻ കുടുംബത്തിലെ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി. പാക്കിസ്ഥാനിലെ ലഹോറിലാണ് സെയ്ൻ അലി എന്ന കൗമാരക്കാരൻ ഓൺലൈൻ ഗെയിമായ പബ്ജിയിൽ തോറ്റതിന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത്. അമ്മയെയും സഹോദരനെയും രണ്ട് സഹോദരിമാരെയും കൊലപ്പെടുത്തിയ കുറ്റത്തിന് സെയ്ൻ അലിക്ക് ലഹോർ കോടതി 100 വർഷം തടവ് ശിക്ഷ വിധിച്ചു.

2022ലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അന്ന് 14 വയസ്സ് മാത്രം പ്രായമുള്ള സെയ്ൻ അലി ദിവസവും മണിക്കൂറോളം പബ്ജി കളിക്കാൻ ചെലവിട്ടിരുന്നു. മുറിയിൽ അടച്ചിരുന്നു ഓൺലൈൻ ഗെയിം കളിക്കുന്നതിന് അമ്മ നഹിദ് മുബാറക്ക് വഴക്കുപറയുന്നതും പതിവായിരുന്നു. പലപ്പോഴും കളിയിൽ തോൽക്കുമ്പോൾ സെയ്ൻ അലി അക്രമ സ്വഭാവം കാട്ടിയിരുന്നു. സംഭവ ദിവസവും കളിയിൽ തോറ്റ ദേഷ്യത്തിന് വീട്ടിൽനിന്ന് തോക്കെടുത്ത് ഉറങ്ങിക്കിടന്ന 45 വയസ്സുള്ള അമ്മയേയും 20 വയസ്സുള്ള സഹോദരനെയും 15ഉം 10 ഉം വയസ്സുള്ള രണ്ട് സഹോദരിമാരെയും സെയ്ൻ അലി വെടിവച്ച് കൊന്നു. കോടതിയിൽ കുറ്റം സമ്മതിച്ച പ്രതിക്ക് ഓരോ കൊലപാതകത്തിനും 25 വർഷം വീതം ആകെ 100 വർഷമാണ് തടവ് ശിക്ഷ വിധിച്ചത.് ഇതിനുപുറമെ 40 ലക്ഷം പാക്ക് രൂപ പിഴയും വിധിച്ചു.

You might also like

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You