newsroom@amcainnews.com

ഇന്ത്യ-യുഎസ് വ്യാപാര ചർച്ച: എസ് ജയശങ്കര്‍- മാര്‍ക്കോ റൂബിയോ കൂടിക്കാഴ്ച ഇന്ന്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കര്‍ ഇന്ന് യു.എസ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം വൈകുന്നേരം എട്ടിനാണ് കൂടിക്കാഴ്ച. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50% നികുതി വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഈ വര്‍ഷം ജയശങ്കറും മാര്‍ക്കോ റൂബിയോയും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ജനുവരിയില്‍ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണിലെത്തിയ ജയശങ്കര്‍, റൂബിയോ ചുമതലയേറ്റതിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയില്‍ വാഷിംഗ്ടണില്‍ നടന്ന രണ്ടാമത്തെ ക്വാഡ് യോഗത്തിലും ഇരുവരും വീണ്ടും കണ്ടുമുട്ടി.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ക്കിടയിലാണ് ഇന്നത്തെ കൂടിക്കാഴ്ച. വ്യാുപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും യു.എസിലുണ്ട്. ഇന്ത്യയുമായി വ്യാപാരക്കരാറിലേര്‍പ്പെടുന്നതില്‍ ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. വ്യാപാര ചര്‍ച്ച ഇന്ത്യ-യുഎസ് പങ്കാളിത്തത്തില്‍ അനന്ത സാധ്യതകള്‍ തുറക്കുമെന്ന് നരേന്ദ്രമോദി പ്രതികരിച്ചത്.

You might also like
UP man ties wife to chair, burns her alive over suspected affair

അവിഹിതബന്ധം ആരോപിച്ചു ഭാര്യയെ കസേരയിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; യുപിയിൽ ഭർത്താവ് അറസ്റ്റിൽ

ഗ്രിസ്‌ലി കരടിയുടെ ആക്രമണം: ബി.സി.യിൽ അമ്മയും മകളും കൊല്ലപ്പെട്ടു

ഇല്ലിനോയിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അപേക്ഷകൾ ജനുവരി 15 വരെ

മലയാളികൾക്ക് പ്രതീക്ഷയായി ബ്രിട്ടനിലെ കുടിയേറ്റ നിയമ പരിഷ്കരണം: നഴ്സുമാർക്കും കെയർ വർക്കർമാർക്കും ഇളവ്

‘സ്ട്രോങ് ആൻഡ് ഫ്രീ’: പുതിയ ഔദ്യോഗിക നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി ആൽബർട്ട

Ontario Investing More Than $1.8 Million to Boost Tourism in Northern Ontario

ഉത്തര ഒന്റാറിയോയിലെ ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ 1.8 മില്യൺ ഡോളറിലധികം നിക്ഷേപവുമായി ഒന്റാറിയോ സർക്കാർ

Top Picks for You
Top Picks for You