newsroom@amcainnews.com

പണിമുടക്ക് ഒഴിവാക്കാൻ ചർച്ച പുനഃരാരംഭിച്ച് ആൽബർട്ട സർക്കാർ-യൂണിയൻ

പ്രവിശ്യാ വ്യാപക പണിമുടക്കിന് മൂന്ന് ആഴ്ചയിൽ താഴെ മാത്രം ബാക്കി നിൽക്കെ ആൽബർട്ട സർക്കാരും അധ്യാപക യൂണിയനും കരാർ ചർച്ച പുനഃരാരംഭിച്ചു. ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷനുമായുള്ള ചർച്ച പുനഃരാരംഭിച്ചതായി ധനമന്ത്രി നേറ്റ് ഹോർണറുടെ ഓഫീസ് സ്ഥിരീകരിച്ചു. യൂണിയന് മുന്നിൽ പുതിയ കരാർ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം അധ്യാപകർ ദുരുദ്ദേശ്യത്തോടെ വിലപേശുന്നുവെന്ന സർക്കാർ ആരോപണം ഇരുപക്ഷവും പരിഹരിച്ചതായി ആൽബർട്ടയുടെ ലേബർ റിലേഷൻസ് ബോർഡ് അറിയിച്ചു. ഒക്ടോബർ 6നകം കരാറിൽ എത്തിയില്ലെങ്കിൽ പണിമുടക്ക് ആരംഭിക്കുമെന്ന് 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പ്രഖ്യാപിച്ചിരുന്നു. പണിമുടക്ക് ആരംഭിച്ചാൽ 2,500 സ്കൂളുകളിലായി ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ പഠനം മുടങ്ങും.

You might also like

പെരുമാറ്റച്ചട്ട ലംഘനം: കൗൺസിലർമാർക്കെതിരെ കർശന നടപടിയുമായി ഒൻ്റാരിയോ

വൻ മാറ്റം; സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ കേരള സർക്കാർ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നു

രണ്ട് ഇന്ത്യക്കാർ എവറസ്റ്റ് കൊടുമുടി കീഴടക്കി; മടങ്ങിവരുന്നതിനിടെ ‘ഡെത്ത് സോണിൽ’ വെച്ച് മരണം

ടെക്സസ് സെനറ്റില്‍ കെന്‍ പാക്സ്റ്റന് പിന്തുണയുമായി ട്രംപ്

കാനഡ-യുഎസ് വ്യാപാര യുദ്ധത്തിനിടെ നിർണ്ണായക നീക്കം: കാർണി ന്യൂയോർക്കിലേക്ക്

എഡ്മൻ്റണിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Top Picks for You
Top Picks for You