newsroom@amcainnews.com

മത, സാംസ്‌കാരിക കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നവരെ സംരക്ഷിക്കാൻ ബിൽ അവതരിപ്പിക്കാനൊരുങ്ങി കാർണി സർക്കാർ

ഓട്ടവ: കാനഡയിലെ മത, സാംസ്‌കാരിക കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന ആളുകളുടെ സംരക്ഷണത്തിനായുള്ള ബിൽ അവതരിപ്പിക്കാൻ പദ്ധതിയുമായി മാർക്ക് കാർണി സർക്കാർ. ആരാധനാലയങ്ങളിലും സാംസ്‌കാരിക, കമ്മ്യൂണിറ്റി സെന്ററുകളിലും സ്‌കൂളുകളിലും പ്രവേശിക്കുന്ന വ്യക്തികളെ മനഃപൂർവ്വം ഭീഷണിപ്പെടുത്തുകയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നവരെ കർശനമായി നേരിടുന്നതിന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിയമനിർമാണം നടത്തുമെന്നാണ് റിപ്പോർട്ട്. കാനഡയുടെ ക്രിമിനൽ കോഡിന് കീഴിൽ ഫെഡറൽ സർക്കാർ മൂന്ന് പുതിയ കുറ്റകൃത്യങ്ങൾ നിർദ്ദേശിക്കുമെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ വിദ്വേഷ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു.

യഹൂദ വിരുദ്ധതയും ഇസ്ലാമോഫോബിയയും ഉൾപ്പെടെയുള്ളവക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും കാർണി നേരത്തെ തന്റെ പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. കാനഡയിലെ ജനങ്ങൾക്ക് ഒരു ഭയവും കൂടാതെ ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പ്രവേശിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നതാണ് പുതിയ നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കാർണി പറഞ്ഞു.
ജനങ്ങളെ സംരക്ഷിക്കുന്നതിന് പോലീസിനും പ്രോസിക്യൂട്ടർമാർക്കും പുതിയ സംവിധാനങ്ങൾ നൽകുന്നതിനായി ക്രിമിനൽ കോഡിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി ലിബറലുകളുടെ നിയമനിർമാണം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

You might also like

വ്യാപാര യുദ്ധം പുതിയ ഘട്ടത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങളുടെ യുഎസ് ഇറക്കുമതി വിലക്ക് പ്രാബല്യത്തിൽ

100 ഡോളർ എനർജി റിബേറ്റ് സമയപരിധി നീട്ടി ആൽബർട്ട സർക്കാർ

Controversy over night travel ban in plantation areas due to wildlife conflict in Idukki

ഇടുക്കിയിൽ വന്യജീവി സംഘർഷം: തോട്ടം മേഖലകളിൽ രാത്രിയാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെച്ചൊല്ലി വിവാദം

10 ലക്ഷം ഡോളർ പാരിതോഷികം: ഗോൾഡി ബ്രാറിനായുള്ള തിരച്ചിൽ ശക്തമാക്കി എഫ്ബിഐ

ഹ്യൂസ്റ്റണിൽ സെൻ്റ് വിൻസെൻ്റ് ഡി പോളിന്‍റെ തിരുനാൾ ആഘോഷിച്ചു

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

Top Picks for You
Top Picks for You