newsroom@amcainnews.com

വാൻകൂവറിൽ ഇന്ത്യൻ വംശജനെതിരെ വംശീയാക്രമണം: തലപ്പാവ് വലിച്ചൂരി മർദിച്ചു

ബ്രിട്ടിഷ് കൊളംബിയയിലെ വാൻകൂവറിൽ ഇന്ത്യൻ വംശജനെതിരെ വംശീയാക്രമണം. ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ആക്രമണത്തിന് ഇരയായത്. ഓഗസ്റ്റ് നാലിന് രാവിലെ ഒമ്പത് മണിയോടെ വാൻകൂവർ മെയ്ൻ സ്ട്രീറ്റിലെ സെക്കൻഡ് അവന്യൂവിലാണ് സംഭവം. ഒരു യാചകൻ സെക്യൂരിറ്റി ജീവനക്കാരൻ്റെ തലപ്പാവ് വലിച്ചൂരുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.

റെസ്റ്റോറൻ്റിന് മുന്നിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ട സുരക്ഷാ ജീവനക്കാരന് നേരെ ഇയാൾ കപ്പ് എറിയുകയും തള്ളിയിടുകയും ചെയ്തു. തുടർന്ന് സുരക്ഷാ ജീവനക്കാരൻ്റെ വംശത്തെയും മതത്തെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച അക്രമി, അദ്ദേഹത്തെ മർദ്ദിച്ച ശേഷം തലപ്പാവ് വലിച്ചൂരുകയായിരുന്നു. തുടർന്നും യാചകൻ അക്രമം തുടർന്നു. തൊട്ടടുത്തുള്ള തെരുവിൽ വെച്ച് മറ്റൊരു വ്യക്തിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തു. പണം നൽകിയിട്ടും ആ വ്യക്തിയുടെ തലയ്ക്ക് മർദ്ദിച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടു. സമീപത്തെ ഒരു വസതിയിൽ നിന്ന് പ്രതിയെ വാൻകൂവർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മോഷണം, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

You might also like

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Top Picks for You
Top Picks for You