newsroom@amcainnews.com

വാഹനപ്രേമികളായ ഡ്രൈവർമാർക്ക് ഏറ്റവും വിഷമകരമായ തീരുമാനം; ഡ്രൈവർ റിട്ടയർമെന്റ് സ്‌കോർ അവതരിപ്പിച്ച് ജനറൽ മോട്ടോഴ്‌സ്

പ്രായമായവർക്ക് വാഹനമോടിക്കുന്നതിൽ നിന്നും എപ്പോൾ മുതൽ പിൻവാങ്ങാം? വാഹനപ്രേമികളായ ഡ്രൈവർമാർക്ക് ഏറ്റവും വിഷമകരമായ തീരുമാനമായിരിക്കുമത്. അങ്ങനെയുള്ളവർക്ക് എപ്പോൾ മുതൽ വാഹനമോടിക്കുന്നത് അവസാനിപ്പിക്കാമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്‌സ്. ‘ഡ്രൈവർ റിട്ടയർമെന്റ് സ്‌കോർ’ എന്ന ഈ സിസ്റ്റം നിരവധി നിരീക്ഷണങ്ങൾക്ക് ശേഷമാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്.

വാഹനത്തിലെ സെൻസറുകളുടെ പ്രതികരണ സമയം, ഡ്രൈവറുടെ ക്ഷീണത്തിന്റെ ലക്ഷണങ്ങൾ, റോഡ് സൈനുകളിൽ അമിതമായി കണ്ണുചിമ്മുന്നത് തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ചാണ് സിസ്റ്റം പ്രവർത്തിക്കുന്നത്. വാഹനമോടിക്കുന്ന ആർക്കും കോംപറ്റീൻസി സ്‌കോർ ലഭിക്കും.
പ്രായമായവരിൽ നിന്നും വാഹനത്തിന്റെ താക്കോൽ തിരികെ വാങ്ങേണ്ട സമയമാകുമ്പോൾ വിലയിരുത്താനായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. കൂടാതെ, അശ്രദ്ധമായി വാഹനമോടിക്കുന്നവരോ ഉറക്കം തൂങ്ങുന്നവരോ ആയ എല്ലാ പ്രായത്തിലുമുള്ള ഡ്രൈവർമാരെയും വിലയിരുത്താനും സുരക്ഷ ഏർപ്പെടുത്താനും ഇത്തരം മാനദണ്ഡങ്ങൾ സഹായകമാകുമോയെന്നത് സംബന്ധിച്ച് കൂടുതൽ നിരീക്ഷിക്കാനും തങ്ങൾ പദ്ധതിയിടുന്നതായി ജനറൽ മോട്ടോഴ്‌സ് അറിയിച്ചു. ഈ പേറ്റന്റിനുള്ള സാങ്കേതികവിദ്യ ചില ആധുനിക ജിഎം വാഹനങ്ങളിൽ, പ്രത്യേകിച്ച് സൂപ്പർ ക്രൂയിസ് ഘടിപ്പിച്ചവയിൽ ഇതിനകം തന്നെയുണ്ട്.

You might also like

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

ചികിത്സാ പിഴവ് മൂലം രോഗിയുടെ മരണം; ഒന്റാറിയോയിൽ ഡോക്ടർക്ക് ആറ് മാസത്തെ സസ്പെൻഷൻ; ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ

ഡയാനയുടെ ഓർമ്മയ്ക്കായി തുടങ്ങിയ സന്നദ്ധ സംഘടനയിൽ അഴിമതി? പ്രിൻസ് ഹാരി പ്രതിരോധത്തിൽ; ലണ്ടൻ കോടതിയിൽ കേസ്

ലോട്ടോ മാക്സ് മാറുന്നു; ടിക്കറ്റ് നിരക്കും സമ്മാനത്തുകയും കൂടും

കർഷകരെ പിഴിഞ്ഞ ജോൺ ഡിയറിന് തിരിച്ചടി; 820 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

തനിക്കെതിരെയുള്ളത് പച്ചക്കള്ളം; എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി വേണമെന്ന് മെലാനിയ ട്രംപ്; വികാരാധീനയായി മുൻ പ്രഥമ വനിത

Top Picks for You
Top Picks for You