newsroom@amcainnews.com

കാനഡയിലുടനീളമുള്ള 100 റസ്‌റ്റോറന്റുകളിൽ ഇലക്ട്രിക് വെഹിക്കിൾ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ടിം ഹോർട്ടൺസ്

ഓട്ടവ: ക്യുബെക്ക് ആസ്ഥാനമായുള്ള ചാർജിംഗ് നെറ്റ്‌വർക്ക് ഓപ്പറേറ്ററായ ഫ്‌ളോ(Flo)യുമായുള്ള പങ്കാളിത്തത്തിൽ കാനഡയിലുടനീളമുള്ള 100 റസ്‌റ്റോറന്റുകളിൽ ഇലക്ട്രിക് വെഹിക്കിൾ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ടിം ഹോർട്ടൺസ്. 2028 അവസാനത്തോടെ പദ്ധതി പൂർത്തികരിക്കാനാണ് ലക്ഷ്യം. ദൈനംദിന പ്രവർത്തനങ്ങളിൽ ഫാസ്റ്റ് ചാർജിംഗ് സംയോജിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഫ്‌ളോ സിഇഒ ലൂയിസ് ട്രെംബ്ലെ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി സസ്‌ക്കാച്ചെവനിൽ ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. റെജീനയിലാണ് ഈ ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 13 റെസ്‌റ്റോറന്റുകളിലും 2026 ആകുമ്പോഴേക്കും 50 റെസ്‌റ്റോറന്റുകളിലും അധിക സ്‌റ്റേഷനുകൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഓരോ ടിം ഹോർട്ടൺസ് സൈറ്റിലും ശരാശരി നാല് ചാർജിംഗ് സ്‌പോട്ടുകൾ ഉണ്ടായിരിക്കും.

ഫ്‌ളോ അൾട്രാ ഫാസ്റ്റ് ചാർജറുകൾ എന്ന ചാർജിംഗ് യൂണിറ്റുകൾക്ക് 10 മിനിറ്റിനുള്ളിൽ 120 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകാൻ കഴിയും. പത്ത് പ്രവിശ്യകളിലും ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. മൊത്തത്തിൽ ടിം ഹോർട്ടൺസ് ലൊക്കേഷനുകളിൽ ഏകദേശം 400 ഫാസ്റ്റ് ചാർജിംഗ് സ്‌പോട്ടുകൾ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

You might also like

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

Top Picks for You
Top Picks for You