newsroom@amcainnews.com

സംഗീത ലോകത്തെ ചർച്ച വിഷയമായി ബ്രിട്ടീഷ് എ.ഐ സംഗീതസൃഷ്ടാവായ ഒലിവർ മക്കാന; സംഗീത വ്യവസായത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവം

.ഐ സംഗീത സംവിധായകരുടെ വിജയത്തോടെ സംഗീത വ്യവസായത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നു. സംഗീതോപകരണങ്ങളില്ലാതെ ചാറ്റ്ബോട്ടിൻ്റെ സഹായത്തോടെ പാട്ടുകൾ സൃഷ്ടിക്കുന്ന ബ്രിട്ടീഷ് എ.ഐ സംഗീതസൃഷ്ടാവായ ഒലിവർ മക്കാനാണ് സംഗീത ലോകത്തെ ചർച്ച വിഷയം. സ്വതന്ത്ര റെക്കോർഡ് ലേബൽ Hallwood Mediaയുമായി അദ്ദേഹം ഒരു കരാർ ഒപ്പുവച്ചതോടെ ചർച്ചകളും സജീവമായി.

ആദ്യമായാണ് ഒരു എ ഐ ടൂൾ ഉപയോഗിച്ച് സംഗീതമൊരിക്കുന്ന വ്യക്തിയുമായി Hallwood Media കരാർ ഒപ്പു വെക്കുന്നത്. 37 കാരനായ മക്കാൻ സംഗീതവുമായി ബന്ധമില്ലാത്ത ആളാണ്. വിഷ്യൽ ഡിസൈനറായ അദ്ദേഹം പരീക്ഷണത്തിൻ്റെ ഭാഗമായാണ് ചാറ്റ്ബോട്ട് ടൂൾ ഉപയോഗിച്ച് അദ്ദേഹത്തിൻ്റെ തന്നെ വരികൾക്ക് സംഗീതം ഒരുക്കിയത്. പിന്നാലെ അദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് 30 ലക്ഷം സ്ട്രീമുകൾ ഓൺലൈനിൽ ലഭിച്ചു. ഇതോടെ ആണ് കമ്പനി കരാർ ഒപ്പുവച്ചത്. എ.ഐ സൃഷ്ടിക്കുന്ന സംഗീതം പുതുചർച്ചകൾക്ക് വഴിവെക്കുന്നതോടൊപ്പം, “എ.ഐ സ്ലോപ്പ്” എന്ന കുറഞ്ഞ നിലവാരത്തിലുള്ള ഉള്ളടക്കത്തെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നുണ്ട്. എ.ഐ സംഗീതസൃഷ്ടി ലോകത്തെ മാറ്റിമറിക്കുമെന്നും എന്നാൽ 29.6 ബില്യൺ ഡോളർ മൂല്യമുള്ള ആഗോള സംഗീതവിപണിയിൽ അതിൻ്റെ യഥാർത്ഥ സ്വാധീനം ഇപ്പോഴും വ്യക്തമല്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

You might also like

കോംഗോയിൽ എബോള വ്യാപനം രൂക്ഷം; കേസുകൾ 710 ആയി

നിക്സ് NBA ചാമ്പ്യൻഷിപ്പ് നേടിയതിന് പിന്നാലെ ന്യൂയോർക്കിൽ കലാപം: കൗമാരക്കാരന് വെടിയേറ്റു, 4 പേർക്ക് കുത്തേറ്റു, 5 സ്കൂൾ ബസുകൾക്ക് തീവെച്ചു

വിശ്രമജീവിതം സമാധാനപരമാക്കാം: മുതിർന്ന പൗരന്മാർ നിക്ഷേപത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

കാമുകിയെ തടവിലാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച തീവ്രവാദ സംഘടനയുടെ മുൻ കമാൻഡർ പിടിയിൽ

ഫൊക്കാന വനിതാ ഫോറം ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

Top Picks for You
Top Picks for You