newsroom@amcainnews.com

നിരവധി ഹാർഡ്‌വെയർ സ്റ്റോറുകളിൽ മോഷണം; കാൽഗറി പോലീസ് കോൺസ്റ്റബിൾ പിടിയിൽ, 12 മാസത്തിനുള്ളിൽ മോഷ്ടിച്ചത് 10,000 ഡോളറിലധികം വില വരുന്ന വസ്തുക്കൾ

കാൽഗറി: നിരവധി ഹാർഡ്‌വെയർ സ്റ്റോറുകളിൽ നിന്ന് മോഷണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് കാൽഗറി പോലീസ് ഉദ്യോഗസ്ഥൻ പിടിയിലായി. ഓഗസ്റ്റ് 26ന് 52 വയസ്സുള്ള കോൺസ്റ്റബിൾ ബ്രാഡ്‌ലി ടെപ്പർ എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മോഷണക്കുറ്റം, വഞ്ചനാക്കുറ്റം തുടങ്ങിയവ ചുമത്തിയതായി പോലീസ് അറിയിച്ചു. പോലീസ് സേനയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്നയാളാണ് ബ്രാഡ്‌ലി ടെപ്പർ.

കാൽഗറിയിലെയും പരിസരപ്രദേശങ്ങളിലെയും സ്റ്റോറുകളിൽ നിന്ന് തട്ടിപ്പിലൂടെ മോഷണം നടത്തിയെന്നാണ് ടെപ്പർക്കെതിരെയുള്ള ആരോപണം. 12 മാസത്തിനുള്ളിൽ 10,000 ഡോളറിലധികം വില വരുന്ന വസ്തുക്കൾ ഇയാൾ മോഷ്ടിച്ചതായാണ് റിപ്പോർട്ട്. ഓഗസ്റ്റ് ആദ്യം മുതൽ ഇയാൾക്കെതിരെ പരാതികൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കൂടാതെ സേനയിലെ ചുമതലകളിൽ നിന്നും ഇയാളെ ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു.

You might also like

കൊച്ചിയിൽ സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസുകാരുടെ അഴിഞ്ഞാട്ടം; കണ്ടക്ടറുടെ തലയടിച്ചുപൊട്ടിച്ചു, യാത്രക്കാരന്റെ മൂക്കും തകർത്തു

ഓഹരി വിപണി വ്യാപാരം ആരംഭിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

ഡൗ ജോൺസ് സൂചികയിൽ നേട്ട സൂചന

ഹോർമൂസ് കടലിടുക്കിലെ കപ്പൽ ആക്രമണം: ഇറാനെതിരെ യുഎസ് വ്യോമാക്രമണം; ബഹ്‌റൈനും കുവൈറ്റും ലക്ഷ്യമിട്ട് വീണ്ടും സംഘർഷം

ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകം: ലോറൻസ് ബിഷ്‌ണോയ്ക്കും ഗോൾഡി ബ്രാറിനുമെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമർപ്പിച്ചു: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ 24 പേർ അറസ്റ്റിൽ

ഭീഷണിയായി ബ്രൺസ്‌വിക്ക് ക്രീക്ക് കാട്ടുതീ: ബോസ്റ്റൺ ബാർ ഏരിയയിൽ ഒഴിപ്പിക്കൽ ഉത്തരവ്

Top Picks for You
Top Picks for You