ലൊസാഞ്ചലസ് : സെൻ്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ (215 N Macneil St, San Fernando, CA 91340) മിഷന് രജതജൂബിലി (2001-2026) ആഘോഷങ്ങള്‍ നാളെ (നവംബര്‍ 28 ശനിയാഴ്ച) വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
രജത ജൂബിലി ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേൽ നേതൃത്വം നൽകും. നവംബർ 28 ശനിയാഴ്ച വൈകുന്നേരം മൂന്നിന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ രജത ജൂബിലി ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകുന്നേരം 6:45-ന് ജൂബിലി സമ്മേളനവും ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. ചടങ്ങിൽ ഇടവകയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ പ്രഥമ മിഷന് ഡയറക്ടര്‍ ഫാ. പോള്‍ കോട്ടയ്ക്കല്‍, മുന്‍ വികാരിമാരായ ഫാ. കുര്യാക്കോസ് വടാന, ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ എന്നിവരുടെ സേവനങ്ങള്‍ ജൂബിലി വേളയില്‍ അനുസ്മരിക്കും.
ജൂബിലി ആഘോഷങ്ങളില്‍ ബിഷപ്പ് മാര്‍. ജോയ് ആലപ്പാട്ടിനൊപ്പം, ഇടവക വികാരി ഫാ. ജയിംസ് നിരപ്പേല്‍, ഫാ. കുര്യാക്കോസ് വടാന, ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. ദേവസ്യ പൈനാടത്ത്, ഫാ. ഷിൻ്റോ സെബാസ്റ്റ്യന്‍, ഫാ. ദിലീപ് സെബാസ്റ്റ്യന്‍, ഫാ. മാര്ട്ടിന് വരിക്കാനാനിക്കല്, ഫാ. നോബര്‍ട്ട് ജോസഫ് തുടങ്ങിയർ സഹകാര്‍മികരാകും. ഇടവക ട്രസ്റ്റിമാരായ സോണി അറയ്ക്കല്‍, ഷെല്ലി മേച്ചേരി, കുര്യന് പാലിയേക്കര, കുര്യന് മറ്റപ്പള്ളി, സെക്രട്ടറി റിബി സുരേഷ് എന്നിവരും, ജൂബിലി കണ്‍വീനര്‍ ടോമി പൊട്ടുകളത്തിന്റെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികളുമാണ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.








