ഹാലിഫാക്സ് : രാജ്യത്തുടനീളം ഫ്ലൂ കേസുകൾ വർധിക്കുന്നതായി ആരോഗ്യ വിദഗ്ധർ റിപ്പോർട്ട് ചെയ്തു. അതേസമയം രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മാരിടൈം പ്രവിശ്യകളിൽ (Maritimes) രോഗവ്യാപനം കുറവാണെങ്കിലും, രോഗബാധിതരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ഫ്ലൂ ബാധിതരുടെ എണ്ണം വർധിച്ചതായി പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. റയാൻ സോമേഴ്സ് പറയുന്നു. ഫ്ലൂവിൽ പല വകഭേദങ്ങൾ ഉണ്ടെങ്കിലും, പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന H1N1 വകഭേദം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫ്ലൂവിനെയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെയും പ്രതിരോധിക്കാൻ വാക്സിനേഷൻ സ്വീകരിക്കണമെന്നും ഡോ. റയാൻ സോമേഴ്സ് നിർദ്ദേശിച്ചു. ഫ്ലൂ ബാധയിൽ നിന്ന് സംരക്ഷണം നേടുന്നതിനും രോഗം വരാതെ തടയുന്നതിനുമുള്ള ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ മാർഗ്ഗം വാക്സിനേഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഈ മേഖലയിൽ കോവിഡ്-19 കേസുകൾ കുറവാണെങ്കിലും, അവ വർധിക്കാൻ സാധ്യതയുണ്ടെന്നും ഡോ. സോമേഴ്സ് പറയുന്നു.








