newsroom@amcainnews.com

മൂട്ടകളെ മണത്തുകണ്ടുപിടിക്കാൻ ബെഡ്-ബഗ് ഡോഗ്‌സിന്റെ സേവനം വ്യാപകം; എഡ്മന്റണിൽ ബെഡ് ബഗ്-ഹണ്ടിംഗ് ഡോഗുകൾ ജനപ്രിയമാകുന്നു

എഡ്മന്റൺ: എഡ്മന്റണിൽ മൂട്ടകളെ കണ്ടെത്തി നശീകരിക്കുന്നതായി ബെഡ്-ബഗ് ഡോഗ്‌സിന്റെ സേവനം വ്യാപകമാക്കുകയാണ്. മനുഷ്യന് ശല്യമുണ്ടാക്കുന്ന ജീവികളെ കണ്ടെത്താൻ സഹായിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളടങ്ങിയ സംഘമാണ് ഇത്. മനുഷ്യരേക്കാൾ വേഗത്തിലും കാര്യക്ഷമമായും സേവനത്തിൽ ഏർപ്പെടുന്നുവെന്നതാണ് ഈ സംഘത്തിന്റെ സവിശേഷതയും കഴിവും.

ഏഴ് വയസ്സുള്ള സ്പ്രിംഗർ സ്പാനിയൽ ഇനത്തിൽപ്പെട്ട ഡാഷ്, ഓർക്കിൻ കാനഡയ്ക്ക് വേണ്ടി ബെഡ് ബഗുകളെ മണത്തറിയുന്നതിൽ പ്രൊഫഷണലാണ്. ഈ നായ 99.9 ശതമാനം കൃത്യതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഓർക്കിൻ കാനഡയിലെ k9 ഹാൻഡ്‌ലറായ ഹെയ്തി വാൻഡൻഹൗട്ടൻ പറയുന്നു.

മനുഷ്യന്റെ രക്തം കുടിച്ച് ജീവിക്കുന്ന മൂട്ടകൾ വലിയൊരു പ്രശ്‌നമാണ്. ചൊറിച്ചിലും ചർമ്മത്തിൽ അസ്വസ്ഥതകളുമുണ്ടാക്കുന്ന മൂട്ടകളെ തുരത്താൻ നായ്ക്കളുടെ സേവനം വലിയ സഹായകമാണ്. മൂട്ടകൾ സവിശേഷമായ ഫെറോമോണുകൾ പുറപ്പെടുവിക്കുന്നു. ഈ പ്രത്യേക ഗന്ധം തിരിച്ചറിയാൻ നായകളെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.

You might also like

മയക്കുമരുന്ന് കടത്ത്: ബ്രാംപ്ടൺ സ്വദേശിക്ക് യുഎസിൽ 20 വർഷം തടവ് ശിക്ഷ

തമ്പാനൂരിൽ ഹോട്ടലിൽ വൻ തീപിടുത്തം: ആളപായമില്ല, താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

സൂപ്പർ സബ്ബ് മെറീനോ; ബെൽജിയത്തെ മറികടന്ന് സ്പെയിൻ സെമിയിൽ

മാന്‍ഹട്ടനില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ തൂണുകള്‍ വളഞ്ഞു: ആളുകളെ ഒഴിപ്പിച്ചു

ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ യുഎസ് നീക്കം ശക്തമാക്കുന്നു; ഗോൾഡി ബ്രാറിനായി ‘ഓപ്പറേഷൻ ഹാർഡ് ബോൾ’

പസഫിക്കിനെ പിടിച്ചുകുലുക്കിയ ചൈനയുടെ മിസൈൽ പരീക്ഷണം: ആശങ്കയോടെ ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You