newsroom@amcainnews.com

മാനിറ്റോബയിൽ വാഹനാപകടത്തിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

മാനിറ്റോബ: കഴിഞ്ഞ വർഷം മാനിറ്റോബയിൽ വാഹനാപകടത്തിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ അറസ്റ്റിലായി. ഓഗസ്റ്റ് 21ന് ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 വയസ്സുള്ള നവ്ജീത് സിംഗിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2024 നവംബർ 15ന് മാനിറ്റോബയിലെ ആൾട്ടോണയ്ക്ക് സമീപം നവ്ജീത് സിംഗ് ഓടിച്ച സെമി-ട്രെയിലർ എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഓടിച്ചിരുന്ന 35 വയസ്സുള്ള യുവതി സംഭവസ്ഥലത്ത് വെച്ച് മരിച്ചു. സാരമായി പരുക്കേറ്റ ഇവരുടെ എട്ട് വയസ്സുള്ള മകൾ ആശുപത്രിയിൽ വെച്ചും മരണമടയുകയായിരുന്നു.

അപകടകരമായി വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിന് കാരണമായതിനും കൃത്യനിർവ്വഹണത്തിൽ പോലീസ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിനും സിംഗിനെതിരെ നവംബർ 20ന് ആർസിഎംപി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഒൻപത് മാസമായി കാനഡയിലുടനീളം ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ കാനഡയിലെത്തിയ നവ്ജീത് സിംഗിനെ പീൽ റീജിയണൽ പോലീസും കാനഡ ബോർഡർ സർവീസസ് ഏജൻസിയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് പിടികൂടിയത്.

You might also like

വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം: ഓപ്പൺഎഐക്കും (OpenAI) രണ്ട് മുൻ ജീവനക്കാർക്കുമെതിരെ ആപ്പിൾ (Apple) കോടതിയിലേക്ക്

ക്രിമിനൽ പശ്ചാത്തലമുള്ള വിദേശ പൗരന്മാരെ നാടുകടത്താതെ കാനഡ: പ്രതിഷേധം ശക്തം

ലോ-വേജ് LMIA നിയമങ്ങളിൽ മാറ്റം വരുത്തി കാനഡ: 26 നഗരങ്ങളിൽ അപേക്ഷകൾക്ക് വിലക്ക്

ഫൊക്കാന കൺവൻഷനിൽ വമ്പൻ റാഫിൾ; ടെസ്ല കാർ ഉൾപ്പെടെ ആകർഷക സമ്മാനങ്ങൾ

‘911’ ഹെൽപ്പ്‌ലൈൻ നമ്പർ ദുരുപയോഗം വർധിക്കുന്നതായി പീൽ റീജിയണൽ പോലീസ്

മുൻ ടൊറൻ്റോ മേയർ റോബ് ഫോർഡിന്‍റെ ഭാര്യ റെനാറ്റ ഫോർഡ് നിര്യാതയായി

Top Picks for You
Top Picks for You