newsroom@amcainnews.com

അമേരിക്കൻ സൈനിക ചരിത്രത്തിൽ ആദ്യം: വധശിക്ഷ തത്സമയം ലൈവ് സ്ട്രീം ചെയ്യാൻ യു.എസ്

First in US Military History: US to Live Stream Execution

ടെക്സസിലെ ഫോർട്ട് ഹൂഡ് സൈനിക ക്യാമ്പിൽ 13 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണക്കേസിലെ പ്രതി മേജർ നിദാൽ മാലിക് ഹസന്റെ വധശിക്ഷ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് തത്സമയം കാണാൻ സൗകര്യമൊരുക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. അമേരിക്കൻ സൈന്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വധശിക്ഷ ഇത്തരത്തിൽ പരസ്യമായി ലൈവ് സ്ട്രീം ചെയ്യുന്നത്.

2009 നവംബർ 5-ന് സൈനിക സൈക്യാട്രിസ്റ്റായിരുന്ന നിദാൽ മാലിക് ഹസൻ നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2013-ൽ സൈനിക കോടതി വിധിച്ച വധശിക്ഷ, നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ വരും ഡിസംബർ 3-ന് ഫയറിങ് സ്ക്വാഡ് വഴി നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.

കുറ്റവാളികൾക്കുള്ള കഠിനമായ ശിക്ഷ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്താനും നീതി നടപ്പാക്കൽ ലോകത്തെ അറിയിക്കാനുമാണ് ഈ പരീക്ഷണമെന്ന് പെന്റഗൺ വിശദീകരിക്കുന്നു. എന്നാൽ 18 വയസ്സിൽ താഴെയുള്ളവർക്ക് ശിക്ഷ കാണുന്നതിന് വിലക്കുള്ളപ്പോൾ, ഇന്റർനെറ്റ് വഴി തത്സമയം സംപ്രേഷണം ചെയ്യുന്നത് പുതിയ നിയമപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഡിസംബർ 3-ന് തന്നെ ശിക്ഷ നടപ്പിലാക്കാനാണ് പെന്റഗണിന്റെ തീരുമാനം.

You might also like

ഒൻ്റാരിയോ ടിമ്മിൻസിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി

They get to grade themselves. So why do students say this is their hardest course?

സ്വന്തമായി മാർക്കിടാൻ അവസരം; എന്നിട്ടും ഇതാണ് ഏറ്റവും കടുപ്പമേറിയ കോഴ്‌സെന്ന് വിദ്യാർത്ഥികൾ പറയുന്നത് എന്തുകൊണ്ട്?

പ്രതികൂല കാലാവസ്ഥ; വിമാനയാത്രക്കാര്‍ക്ക് ഇളവുകളുമായി യുഎസ് വിമാനക്കമ്പനികള്‍

As NASA’s Voyager 1 reaches one light-day from Earth, Microsoft AI CEO Mustafa Suleyman says: Built with 1970s tech, still calling

ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെ നാസയുടെ വൊയേജർ 1

PEI പ്രൊവിൻഷ്യൽ നോമിനേഷൻ: 116 വിദേശ പൗരന്മാർക്ക് ഇൻവിറ്റേഷൻ

ആൽബർട്ടയിൽ വാഹന മോഷണം പെരുകുന്നു: മുന്നറിയിപ്പ് നൽകി RCMP

Top Picks for You
Top Picks for You