newsroom@amcainnews.com

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

അർജൻ്റീനയ്‌ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോൾ യാത്രയ്ക്ക് അവസാനം. ഗോളും ഡബിൾ അസിസ്റ്റുകളുമായി അവസാന ആട്ടവും ആടി തീർത്തു ലിയോ മെസ്സി. 2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ടീമിനെ മൂന്നുതവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു. ഒരുതവണ ജേതാക്കളായി. കൂടാതെ, രണ്ടുതവണ കോപ്പാ അമേരിക്ക, ഫൈനലിസ്സിമ വിജയികളായി.

ബ്യൂണസ് ഐറിസിൽ നടന്ന അർജൻ്റീനയ്ക്കായുള്ള അവസാന മത്സരത്തിലും ഗോളും അസിസ്റ്റുകളുമായി തിളങ്ങിയ ഇതിഹാസ താരം ബൂട്ടഴിച്ചു. തന്നോടൊപ്പം ഫെയർവെൽ മാച്ച് കളിക്കുന്ന ഒട്ടമെൻ്റിക്കും യുവതാരം നിക്കോ പാസിനും അസിസ്റ്റും നൽകിയ മെസ്സി പെനാൽറ്റിയിലൂടെ ഗോൾ നേടുകയും ചെയ്തു. ഗോൾരഹിത ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റിലാണ് നിക്കൊളാസ് ഒട്ടമെൻ്റിയുടെ ഗോൾ വന്നത്. തുടർന്ന് 61-ാം മിനിറ്റിൽ നിക്കോ പാസും വലകുലുക്കി. രണ്ട് ഗോളിനും മെസ്സിയാണ് വഴിയൊരുക്കിയത്. 71-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ഗോൾനേട്ടം മൂന്നാക്കി.

You might also like

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Main Malayalam and Tamil OTT Releases of This Week

ഈ ആഴ്ചയിലെ പ്രധാന മലയാളം, തമിഴ് ഒടിടി റിലീസുകൾ

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

മാലിന്യം വലിച്ചെറിയുന്നവർക്ക് കടുത്ത പിഴയും തടവും: നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട

കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (CGEB) വിതരണം തിങ്കളാഴ്ച മുതൽ

Top Picks for You
Top Picks for You