newsroom@amcainnews.com

വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് ഫ്രോഡ്; ഡാറ്റ മോഷണത്തിനും പണം തട്ടാനും പുതിയ വഴികളുമായി സൈബർ കുറ്റവാളികൾ രംങ്കത്ത്

ളുകളെ കബളിപ്പിക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യാനും ഓൺലൈൻ തട്ടിപ്പുകാർ കണ്ടെത്തിയ പുതിയ വഴിയാണ് ‘വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് ഫ്രോഡ്’. വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് തട്ടിപ്പിൽ ഒരു വീഡിയോ കോൾ വഴി ഹാക്കർമാർക്ക് സ്മാർട്ട്‌ഫോണിലേക്ക് ആക്‌സസ് ലഭിക്കും. കൂടാതെ, ഉപകരണത്തിലുള്ള ഡാറ്റ എളുപ്പത്തിൽ മോഷ്ടിക്കാനും കഴിയും. ഇരകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുകയും വാട്‌സ്ആപ്പ് വഴിയുള്ള വീഡിയോ കോൾ വഴി ഐഡന്റിറ്റി മോഷണം നേരിടേണ്ടി വരികയും ചെയ്‌തേക്കാം.
അടുത്തിടെ വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പിന്റെ ഈ പുതിയ രീതിയെക്കുറിച്ച് വൺകാർഡ് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ വാട്‌സ്ആപ്പ് വഴി അവരുടെ ഫോൺ സ്‌ക്രീനുകൾ പങ്കിടാൻ സമർത്ഥമായി വശീകരിക്കുന്നതാണ് ഈ തട്ടിപ്പ്. സാധാരണ കോൾ വിളിച്ച് ഒരു വാട്‌സ്ആപ്പ് വീഡിയോ കോളിലേക്ക് മാറാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. ഇതിന് ശേഷം ഈ തട്ടിപ്പുകാർ ഒരു കോഡോ മാൽവെയർ ലിങ്കോ പങ്കിടും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ കോഡ് ഉപയോഗിക്കുകയോ ചെയ്യുമ്പോൾ, നിങ്ങളുടെ ഫോണിന്റെ പൂർണ നിയന്ത്രണം ഹാക്കർമാർക്ക് ലഭിക്കും. അജ്ഞാതമോ സംശയാസ്പദമോ ആയ നമ്പറുകളിൽ നിന്നുള്ള വീഡിയോ കോൾ ഒരിക്കലും സ്വീകരിക്കരുത്. കൂടാതെ ഫോണിന്റെ സ്‌ക്രീൻ ഒരിക്കലും അജ്ഞാതരുമായി ഷെയർ ചെയ്യരുത്. എല്ലാ സാമ്പത്തിക, മെസേജിംഗ് ആപ്പുകളിലും ടു-ഫാക്ടർ ഓഥന്റിക്കേഷൻ പ്രാപ്തമാക്കുക.

You might also like
Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

ശ്രദ്ധിക്കുക: OAS, GIS ആനുകൂല്യങ്ങൾ ഇന്ന് അക്കൗണ്ടിലേക്ക്

Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

Wildfires Spread in Washington State: Over 250,000 Acres Damaged; Evacuations Underway

വാഷിംഗ്‌ടൺ സ്റ്റേറ്റിൽ കാട്ടുതീ പടരുന്നു: രണ്ടര ലക്ഷത്തിലധികം ഏക്കർ വിസ്തൃതിയിൽ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു

Colorful Indian Independence Day Celebrations Across America: Diaspora Community Prepares with Diverse Events

അമേരിക്കയിലുടനീളം വർണ്ണാഭമായ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾ: വൈവിധ്യമാർന്ന പരിപാടികളോടെ പ്രവാസി സമൂഹം ഒരുങ്ങുന്നു

US Green Card Update: EB-1 Visa Category for Indians May Become Temporarily Unavailable If Limit Reached

യുഎസ് ഗ്രീൻ കാർഡ് അപ്ഡേറ്റ്: പരിധി പൂർത്തിയായാൽ ഇന്ത്യാക്കാർക്കുള്ള ഇബി-1 (EB-1) വിസ വിഭാഗം താൽക്കാലികമായി നിർത്തലാക്കാൻ സാധ്യത

Top Picks for You
Top Picks for You