newsroom@amcainnews.com

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

യുഎസിന്റെ കിഴക്കൻ മേഖലയിൽ മഴയും കാറ്റും ശക്തമായതായി റിപ്പോർട്ട്. വ്യാഴാഴ്ച കിഴക്കൻ തീരത്ത് ശക്തമായ കാറ്റ് അനുഭവപ്പെട്ടതിനെത്തുടർന്ന് മേഖലയിലുടനീളം വിമാന സർവീസുകൾ വൈകി. ഫിലാഡൽഫിയ മുതൽ ന്യൂയോർക്ക് നഗരം വരെയുള്ള തിരക്കേറിയ ഹൈവേകളിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ കുടുങ്ങി.

വെള്ളപ്പൊക്കത്തിൽ പ്രധാന റോഡുകളുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചു. മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള ട്രെയിൻ സ്റ്റേഷനുകൾ വെള്ളത്തിനടിയിലായി. മാൻഹാട്ടനിലെ ​ഗ്രാൻഡ് സെൻട്രൽ ടെർമിനലിൽ ഒരു പ്ലാറ്റ്‌ഫോമിൽ ട്രെയിനിന് മുകളിലൂടെ വെള്ളം ഒഴുകുന്നതിന്റെ വിഡിയോ യാത്രക്കാർ പകർത്തി. ലോംഗ് ഐലൻഡിലേക്കും ന്യൂജേഴ്‌സിയിലേക്കുമുള്ള കമ്മ്യൂട്ടർ റെയിൽ ലൈനുകൾ ട്രാക്കുകൾ വെള്ളത്തിനടിയിലായതോടെ ​ഗതാ​ഗതം നിർത്തിവച്ചു.

വൈദ്യുതി ലൈനുകളും തകരാറിലായി. ശക്തമായ മഴയെത്തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ഫിലാഡൽഫിയയ്ക്കും വിൽമിംഗ്ടണിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ വ്യാഴാഴ്ച വൈകുന്നേരം നിർത്തിവച്ചതായി ആംട്രാക്ക് അധികൃതർ അറിയിച്ചു. ക്വീൻസിലെ ഒരു ഹൈവേയിൽ റോഡുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഹനങ്ങൾ കുടുങ്ങിയതും യാത്രക്കാർ വാഹനങ്ങൾക്ക് മുകളിൽ കയറി നിൽക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പെൻസിൽവേനിയയിൽ, ഒരു മണിക്കൂറിനുള്ളിൽ 3 ഇഞ്ച് വരെ മഴ പെയ്യുമെന്ന ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

You might also like

അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയർ: ശ്രീഹരിക്ക് വിട

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

Top Picks for You
Top Picks for You