newsroom@amcainnews.com

വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെറുവിമാനം പിടിച്ചെടുത്ത് പറത്തിയ ആൾക്കെതിരെ ഹൈജാക്കിംഗ്, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി

വാൻകൂവർ: വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെറുവിമാനം പിടിച്ചെടുത്ത് പറത്തിയ ആൾക്കെതിരെ ഹൈജാക്കിംഗ്, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി. വിക്ടോറിയ ആസ്ഥാനമായുള്ള മുൻ വാണിജ്യ വിമാനക്കമ്പനിയുടെ പൈലറ്റ് ഷഹീർ കാസിം ഉൾപ്പെട്ട കേസിലാണ് ബിസി പ്രവിശ്യാ കോടതിയുടെ നടപടി. ഇയാളുടെ നടപടി സുരക്ഷാ ഭീഷണി ഉയർത്തിയിരുന്നു.

വിക്ടോറിയ വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പാണ് ചെറിയ സെസ്ന വിമാനം പറന്നുയർന്നത്. നേരെ വാൻകൂവർ വിമാനത്താവളത്തിലേക്ക് പറന്നതിനു ശേഷം ഏകദേശം 25 മിനിറ്റ് നേരം അത് ആകാശത്ത് ചുറ്റിത്തിരിഞ്ഞു. ഇതേ തുടർന്നാണ് റാഞ്ചൽ സ്ഥിരീകരിച്ചത്. എന്നാൽ ഉച്ചയ്ക്ക് 1:45 ന് അത് YVR-ൽ ഇറങ്ങിയതായി പോലീസ് പറഞ്ഞു. താടി വച്ച പൈലറ്റ് പുറത്തുവരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിമാനത്താവളത്തിന് മുകളിൽ സെസ്ന വിമാനം ചുറ്റിത്തിരിഞ്ഞതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് എഫ്-15 യുദ്ധവിമാനങ്ങളും പറന്നുയർന്നിരുന്നു. പ്രതികരിക്കാൻ തയ്യാറായി കൂടുതൽ എഫ്-18 യുദ്ധവിമാനങ്ങളെ തയ്യാറാക്കി നിർത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആർസിഎംപി പുറത്ത് വിട്ടിട്ടില്ല. എന്നാൽ എന്തിനോടോ ഉള്ള പ്രതിഷേധത്തിൻ്റെ സൂചനയായിട്ടാണ് ഷഹീർ കാസിം വിമാനം തട്ടിയെടുത്തതെന്നാണ് സൂചന.

You might also like

വെള്ളപ്പൊക്ക ഭീഷണി: ബ്രാൻഡനിൽ പ്രാദേശിക അടിയന്തരാവസ്ഥ

CUSMA കരാർ പുതുക്കില്ല; കാനഡയും മെക്സിക്കോയും പ്രതിസന്ധിയിലാക്കി യുഎസ്

വാൻകൂവറിൽ ലോകകപ്പ് ആഘോഷങ്ങൾക്കിടെ സംഘർഷം: 12 പേർ അറസ്റ്റിൽ

യൂട്ടാ-കൊളറാഡോ അതിര്‍ത്തിയിൽ കാട്ടുതീ: മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ‘ആവണിത്തെന്നല്‍ 2026’ ഓഗസ്റ്റ് 15ന്

തെറ്റായ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റുകൾ നൽകി: റോയൽ ബാങ്ക് ഓഫ് കാനഡയ്ക്ക് 42.5 ലക്ഷം ഡോളർ പിഴ

Top Picks for You
Top Picks for You