newsroom@amcainnews.com

ഇന്ത്യക്കാർക്ക് എളുപ്പത്തിൽ പണം നൽകി പൗരത്വം സ്വന്തമാക്കാൻ സാധിക്കുന്ന ഒൻപത് രാജ്യങ്ങൾ

വിസ നിയന്ത്രണങ്ങളുടെയും ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും ലോകത്ത് രണ്ടാമതൊരു പാസ്‌പോർട്ട് സ്വന്തമാക്കുകയെന്നത് അതിവേഗം ആഡംബരമായി മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടാമതൊരു പൗരത്വം എന്നത് കൂടുതൽ തന്ത്രപരമായ ആവശ്യകതയായി മാറി. സമ്പന്നരായ ഇന്ത്യക്കാർക്ക് പാസ്‌പോർട്ട് പ്ലാനിംഗ് ഇനി യാത്ര മാത്രമല്ല, അത് മൊബിലിറ്റി, നികുതി സ്വാതന്ത്ര്യം, ഒരു ബാക്കപ്പ് പ്ലാൻ എന്നിവയും പാസ്‌പോർട്ട് സ്വന്തമാക്കുന്നതിലൂടെ ഉണ്ടാകുന്നു.

ഇന്ത്യക്കാർക്ക് എളുപ്പത്തിൽ പാസ്‌പോർട്ട് സ്വന്തമാക്കാൻ സാധിക്കുന്ന ഒൻപത് രാജ്യങ്ങളുണ്ട്. ഇവിടങ്ങളിലെ പാസ്‌പോർട്ട് സ്വന്തമാക്കാൻ താമസം മാറേണ്ടതില്ല, പുതിയൊരു ഭാഷ സംസാരിക്കേണ്ടതില്ല, സമ്പാദ്യമായ ഒരു കോടി രൂപ പോലും ആവശ്യമില്ല. എന്നാൽ ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കുന്നില്ലെന്നതിനാൽ ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിക്കേണ്ടി വരും.

ആഗോള നികുതി ബാധ്യതയില്ലാതെ വേഗത്തിൽ ഇന്ത്യക്കാർക്ക് നിയമപരമായി പൗരത്വം വാങ്ങാൻ കഴിയുന്ന രാജ്യങ്ങൾ:

  1. ഡൊമിനിക
    ഡൊമിനികൻ പൗരത്വം ലഭിക്കാൻ ആവശ്യമായ കുറഞ്ഞ നിക്ഷേപം 76 ലക്ഷം രൂപയാണ്. മൂന്ന് മുതൽ ആറ് വരെയാണ് പ്രോസസിംഗ് സമയം. റെസിഡൻസി ഇല്ല, ഇന്റർവ്യൂ ഇല്ല, ലാംഗ്വേജ് ടെസ്റ്റ് ഇല്ല എന്നിവയാണ് ഡൊമിനികൻ പൗരത്വം ജനപ്രിയമാകാനുള്ള കാരണം. പണം നൽകി പൗരത്വം സ്വന്തമാക്കാം. കൂടാതെവിസ രഹിതമായി 145 രാജ്യങ്ങളിൽ പ്രവേശിക്കാം.
  2. സെന്റ് ലൂസിയ
    76 ലക്ഷം രൂപയാണ് ആവശ്യമായ നിക്ഷേപം. നാല് മുതൽ അഞ്ച് മാസം വരെ പ്രോസസിംഗ് സമയം. ഗ്ലോബൽ ഇൻകം ടാക്‌സ് ഇല്ല എന്നതും കുടുംബാംഗങ്ങളെ എളുപ്പത്തിൽ ഉൾപ്പെടുത്താമെന്നതുമാണ് സവിശേഷത. ഉഷ്ണമേഖലാ അന്തരീക്ഷമാണ് ഇവിടെ.
  3. വാനുവാറ്റു
    പസഫിക് ദ്വീപ്‌രാജ്യമായ വാനുവാറ്റുവിലെ പൗരത്വം നേടാൻ 80 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപം ആവശ്യമായത്. 60 ദിവസം മാത്രമാണ് പ്രോസസിംഗ് സമയം. ലോകത്തിലെ ഏറ്റവും വേഗതയേറിയ സിബിഐ(സിറ്റിസൺഷിപ്പ് ബൈ ഇൻവെസ്റ്റ്‌മെന്റ്) പ്രോഗ്രാമാണ് ഇവിടുത്തേത്.
  4. ഗ്രെനഡ
    95 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപം. യുഎസ് ഇ-2 വിസ ഉടമ്പടി ആക്‌സസ് ഉള്ള ഒരേയൊരു സിബിഐ രാജ്യമാണ് ഗ്രെനഡ. ഇത് അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു.
  5. ആന്റിഗ്വ&ബർമുഡ
    76 ലക്ഷം രൂപയാണ് ആവശ്യമായ നിക്ഷേപം. അഞ്ച് വർഷത്തേക്ക് പ്രവേശിക്കണമെങ്കിൽ അഞ്ച് ദിവസം താമസിച്ചതിനുള്ള രേഖ ആവശ്യമാണ്.
  6. തുർക്കി
    ഒരു കോടി രൂപ(റിയൽ എസ്റ്റേറ്റ്)യാണ് കുറഞ്ഞ നിക്ഷേപം ആവശ്യമായുള്ളത്. പൂർണ കുടുംബ പൗരത്വവും യൂറോപ്പിനോട് ചേർന്നുള്ള പാസ്‌പോർട്ടിലേക്കുള്ള പ്രവേശനവുമാണ് സവിശേഷത.
  7. നോർത്ത് മാസിഡോണിയ
    92 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപം. യൂറോപ്പിന്റെ ബാൽക്കൻ റീജിയണിലേക്കുള്ള കവാടമാണിത്. യൂറോപ്യൻ യൂണിയനിലേക്കെത്താനുള്ള ആഗ്രഹം വേഗത്തിൽ സഫലമാക്കുന്നു.
  8. മൊൾഡോവ
    92 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപം. 120 ൽ അധികം രാജ്യങ്ങളിലേക്കുള്ള വിസ രഹിത പ്രവേശനവും യൂറോപ്പിൽ വർധിച്ചുവരുന്ന അംഗീകാരവുമാണ് മൊൾഡോവ പൗരത്വം ട്രെൻഡാകുന്നത്.
  9. സെന്റ് കിറ്റ്‌സ്& നെവിസ്
    കുറഞ്ഞ നിക്ഷേപം 92 ലക്ഷം രൂപ. ലോകത്തിലെ ഏറ്റവും പഴയ സിബിഐ പ്രോഗ്രാമുകളിൽ ഒന്നാണിത്.
You might also like
TSX futures tick up ahead of key US labor-market data

പ്രധാനപ്പെട്ട യു.എസ് തൊഴിൽ വിപണി ഡാറ്റയ്ക്ക് മുന്നിൽ നേട്ടത്തോടെ ടി.എസ്.എക്സ് ഫ്യൂച്ചേഴ്സ്

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണി; വിദഗ്ധർ

ഹ്യൂസ്റ്റണിൽ സെൻ്റ് വിൻസെൻ്റ് ഡി പോളിന്‍റെ തിരുനാൾ ആഘോഷിച്ചു

വ്യാജ ഒസെംപിക് വില്‍പ്പന; യുഎസില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

വംശീയ അതിക്രമങ്ങൾക്കിരയായവർക്ക് നീതി ഉറപ്പാക്കും: മാർക്ക് കാർണി

‘സൂപ്പർ എൽ നിനോ’: ഒൻ്റാരിയോയിൽ ശരത്കാല താപനില ഉയരുന്നു

Top Picks for You
Top Picks for You