newsroom@amcainnews.com

വിദേശ സഹായം നിർത്തലക്കാനുള്ള ട്രംപിന്റെ തീരുമാനം 14 ദശലക്ഷത്തിലധികം ആളുകളെ അകാല മരണത്തിലേക്ക് തള്ളിവിടും, ഭൂരിഭാ​ഗവും കുട്ടികളെന്ന് പഠനം

വാഷിങ്ടൺ: വിദേശ സഹായം നിർത്തലക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം 2030 ആകുമ്പോഴേക്കും 14 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുമെന്ന് ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു. അകാല മരണത്തിന് സാധ്യതയുള്ളവരിൽ മൂന്നിലൊന്നും കുട്ടികളാണെന്നും പഠനത്തിൽ വ്യക്തമാക്കി. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ (യു‌എസ്‌എ‌ഐ‌ഡി) സഹായത്തിന്റെ 80% ത്തിലധികവും പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം റദ്ദാക്കിയതായി മാർച്ചിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു.

താഴ്ന്ന, ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളിലും അമേരിക്കയുടെ നടപടി പ്രത്യാഘാതം സൃഷ്ടിക്കും. ആഗോള പകർച്ച വ്യാധിക്കോ സായുധ സംഘട്ടനത്തിനോ തുല്യമായിരിക്കുമെന്നും ദുരന്തമെന്നും ​ഗവേഷണ സംഘത്തിലെ പ്രധാനി ഡേവിഡ് റസെല്ല ഒരു പ്രസ്താവനയിൽ പറഞ്ഞു. ദുർബലരായ ജനവിഭാഗങ്ങൾക്കിടയിലെ ആരോഗ്യരംഗത്തെ രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന സഹായം ​ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകയായ റസെല്ല കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സഹായ സമ്മേളനത്തിനായി ഡസൻ കണക്കിന് ലോക നേതാക്കൾ ഈ ആഴ്ച സ്പാനിഷ് നഗരമായ സെവിയ്യയിൽ ഒത്തുകൂടുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. 133 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചപ്പോൾ, 2001 നും 2021 നും ഇടയിൽ വികസ്വര രാജ്യങ്ങളിൽ യുഎസ് ധനസഹായം 91 ദശലക്ഷം മരണങ്ങൾ തടഞ്ഞുവെന്ന് ഗവേഷക സംഘം കണക്കാക്കി. ഈ വർഷം ആദ്യം യുഎസ് സർക്കാർ പ്രഖ്യാപിച്ച കണക്കനുസരിച്ച്, ധനസഹായം 83% കുറയ്ക്കുന്നത് മരണനിരക്കിനെ ബാധിക്കുമെന്നും ഇവർ പറയുന്നു.

You might also like

ഗിഗ് തൊഴിലാളികളുടെ അവകാശ സംരക്ഷണം: പുതിയ നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ; നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 15,000 മുതൽ 5,00,000 ഡോളർ വരെ പിഴ

കാനഡ-യുഎസ് വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കും: വൈറ്റ് ഹൗസ്

രാജ്യത്തിന്റെ 158-ാം വാർഷികത്തോട് അനുബന്ധിച്ച് 158 ജിബിയുടെ പ്രത്യേക പ്ലാൻ; കാനഡ ഡേയിൽ ഉപയോക്താക്കൾക്ക് പ്രത്യേക വയർലെസ് പ്ലാൻ വാഗ്ദാനം ചെയ്ത് റോജേഴ്‌സ്

അഹ്മദാബാദ് വിമാനാപകടം: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വിദേശ രാജ്യങ്ങളിലെ കോടതി നടപടികളിലേക്കും കടക്കുന്നതായി റിപ്പോർട്ട്

ആഗോള വാക്സീന്‍ കൂട്ടായ്മയ്ക്കുള്ള ധനസഹായം നിര്‍ത്തി യുഎസ്

ഹാമിൽട്ടണിൽ ഇന്ത്യൻ വംശജയുടെ കൊലപാതകം: കോമണ്‍-ലോ ബോയ്ഫ്രണ്ട് അറസ്റ്റിൽ

Top Picks for You
Top Picks for You