newsroom@amcainnews.com

രാജ്യത്തിന്റെ 158-ാം വാർഷികത്തോട് അനുബന്ധിച്ച് 158 ജിബിയുടെ പ്രത്യേക പ്ലാൻ; കാനഡ ഡേയിൽ ഉപയോക്താക്കൾക്ക് പ്രത്യേക വയർലെസ് പ്ലാൻ വാഗ്ദാനം ചെയ്ത് റോജേഴ്‌സ്

കാനഡ ഡേയിൽ ഉപയോക്താക്കൾക്ക് പ്രത്യേക വയർലെസ് പ്ലാൻ വാഗ്ദാനം ചെയ്ത് റോജേഴ്‌സ്. രാജ്യം 158-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ 158 ജിബി ഡാറ്റയുള്ള പ്രത്യേക വയർലെസ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 158 ജിബിയുടെ പ്രത്യേക പ്ലാൻ 2025 ജൂലൈ 3 വരെ ലഭ്യമാകും. റോജേഴ്‌സിന്റെ കാനഡ ഡേ ഓഫർ കമ്പനിയുടെ പതിവ് 100 ജിബി എസൻഷ്യൽ പ്ലാൻ മാത്രമാണ്. അതിൽ 58 ജിബി ബോണസ് ഡാറ്റയും ഉൾപ്പെടുന്നു. പ്രത്യേക പാക്കേജിന് ഓട്ടോപേ ഡിസ്‌കൗണ്ടും 5 ഡോളർ പ്രതിമാസ ഡിസ്‌കൗണ്ടും ഉൾപ്പെടെ പ്രതിമാസം 65 ഡോളർ ചെലവാകും.

158 ജിബി ഡാറ്റയ്ക്ക് പുറമേ, പ്ലാനിൽ 5ജി, 5ജി പ്ലസ് ഡാറ്റാ ആക്‌സസും 250 Mbsp വരെ വേഗതയും ഉൾപ്പെടുന്നു. തുടർന്ന് ഡാറ്റ അലോട്ട്‌മെന്റിനപ്പുറം 512Kbsp വരെ വേഗതയിൽ പരിധിയില്ലാത്ത ഉപയോഗവും ലഭിക്കും. കൂടാതെ, പ്ലാനിൽ അൺലിമിറ്റഡ് കാനഡ-വൈഡ് ടോക്ക് ആൻഡ് ടെക്സ്റ്റ്, 2,000 ഇന്റർനാഷണൽ ടെക്സ്റ്റുകൾ, കോൾ ആൻഡ് നെയിം ഡിസ്‌പ്ലേ, വോയ്സ്മെയിൽ, കോൾ വെയിറ്റിംഗ് ആൻഡ് ഫോർവേഡിംഗ്, ഗ്രൂപ്പ് കോളിംഗ് തുടങ്ങിയ മറ്റ് സ്റ്റാൻഡേർഡ് ഫീച്ചറുകളും ഉൾപ്പെടുന്നു.

You might also like
Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

Top Picks for You
Top Picks for You