newsroom@amcainnews.com

കനേഡിയന്‍ ടൂറിസ്റ്റ് ഡൊമിനിക്കന്‍ റിപ്പബ്ലിക് ബീച്ചില്‍ മരിച്ച നിലയില്‍

കനേഡിയന്‍ വിനോദസഞ്ചാരിയെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോവസ്‌കോഷ സ്വദേശി 38 വയസ്സുള്ള ഡോറിയന്‍ ക്രിസ്റ്റ്യന്‍ മക്‌ഡോണള്‍ഡാണ് മരിച്ചത്. ജൂണ്‍ 20-ന് പുലര്‍ച്ചെ രണ്ട് മണിയോടെ ബീച്ചില്‍ നടക്കാന്‍ പോയതിന് പിന്നാലെ ഡോറിയന്‍ ക്രിസ്റ്റ്യനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കടല്‍ത്തീരത്ത് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ഗ്ലോബല്‍ അഫയേഴ്സ് കാനഡ വക്താവ് ഡോറിയന്‍ ക്രിസ്റ്റ്യന്‍ മക്‌ഡോണള്‍ഡിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ദ്വീപിന്റെ വടക്കന്‍ തീരത്തുള്ള പ്യൂര്‍ട്ടോ പ്ലാറ്റയിലെ ഹോട്ടലില്‍ മക്‌ഡോണള്‍ഡ് ഒറ്റയ്ക്ക് അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. അതേസമയം അദ്ദേഹത്തിന്റെ മൃതദേഹം കാനഡയില്‍ എത്തിക്കുന്നതിന് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയാണ് കുടുംബം. മക്‌ഡോണള്‍ഡിന്റെ കുടുംബത്തിനുവേണ്ടി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചെലവുകള്‍ക്കും മൃതദേഹം കാനഡയില്‍ തിരികെ കൊണ്ടുവരുന്നതിനുമാണ് ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്.

You might also like

വനിതാ നേഷൻസ് കപ്പ് ഹോക്കി: യു എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

ഗ്ലോബൽ പീസ് ഇൻഡക്സ് റിപ്പോർട്ട്: കാനഡ പതിനാലാം സ്ഥാനത്ത്

യുഎസ് മേരിലാന്‍ഡില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു

വേനൽക്കാലം ആഘോഷമാക്കാം: എഡ്മിന്‍റൻ – ജാസ്പർ പുതിയ ബസ് സർവീസ് ഇന്ന് മുതൽ

ഫൊക്കാന വനിതാ ഫോറം ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

വ്യോമരംഗത്തെ ഞെട്ടിച്ച് ഇരുശക്തികളുടെയും തകർച്ച: യുഎസ്-റഷ്യൻ ബോംബർ വിമാനങ്ങൾ അപകടത്തിൽപ്പെട്ടു

Top Picks for You
Top Picks for You