newsroom@amcainnews.com

‘ജനാധിപത്യത്തിനെതിരായ ആക്രമണം’: ട്രംപിനെതിരെ മറുപടിയുമായി മംദാനി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി രംഗത്ത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) റെയ്ഡുകള്‍ തടയുമെന്ന നിലപാട് കാരണം തന്നെ അറസ്റ്റ് ചെയ്യുമെന്ന ട്രംപിന്റെ പരാമര്‍ശത്തിന് ”ഈ ഭീഷണി അംഗീകരിക്കില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി.

ആളുകളെ നാടുകടത്താന്‍ ശ്രമിക്കുന്ന ഐസിഇ ഏജന്റുമാരെ മംദാനി തടഞ്ഞാല്‍, ”നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും” എന്നാണ് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ ”അലിഗേറ്റര്‍ അല്‍കാട്രാസ്” എന്ന തടങ്കല്‍ കേന്ദ്രത്തില്‍ ജൂണ്‍ 1ന് നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പരാമര്‍ശം.

അത്തരം പരാമര്‍ശങ്ങള്‍ ”നമ്മുടെ ജനാധിപത്യത്തിനെതിരായ ആക്രമണവും” ”ഭീഷണിപ്പെടുത്തലും” ആണെന്ന് മംദാനി പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തല്‍ ശ്രമങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. പ്രൈമറി തിരഞ്ഞെടുപ്പിന്റെ രാത്രിയില്‍ നടത്തിയ പ്രസംഗത്തില്‍, ”മുഖംമൂടി ധരിച്ച ഐസിഇ ഏജന്റുമാര്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നത് തടയാന്‍” തന്റെ അധികാരം ഉപയോഗിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

”അമേരിക്കന്‍ പ്രസിഡന്റ് എന്നെ അറസ്റ്റ് ചെയ്യുമെന്നും, എന്റെ പൗരത്വം എടുത്തുകളയുമെന്നും, ഒരു തടങ്കല്‍പ്പാളയത്തില്‍ അടയ്ക്കുമെന്നും, നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തി. ഞാന്‍ ഏതെങ്കിലും നിയമം ലംഘിച്ചതുകൊണ്ടല്ല, മറിച്ച് ഐസിഇ നമ്മുടെ നഗരത്തെ ഭീകരമാക്കാന്‍ അനുവദിക്കില്ല എന്നതുകൊണ്ടാണ്,” മംദാനി വ്യക്തമാക്കി.

”അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ നമ്മുടെ ജനാധിപത്യത്തിനു നേരെയുള്ള ഒരു ആക്രമണത്തെ പ്രതിനിധീകരിക്കുക മാത്രമല്ല, മറിച്ച് നിഴലില്‍ ഒളിക്കാന്‍ വിസമ്മതിക്കുന്ന ഓരോ ന്യൂയോര്‍ക്കുകാരനും ഒരു സന്ദേശം അയയ്ക്കാനുള്ള ശ്രമമാണ്. നിങ്ങള്‍ സംസാരിച്ചാല്‍ അവര്‍ നിങ്ങളെ തേടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിന്റെ നിലവിലെ മേയര്‍ എറിക് ആഡംസിനെ ”അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ ഭീഷണികളില്‍” പ്രശംസിച്ചതിനും മംദാനി ട്രംപിനെവിമര്‍ശിച്ചു.

You might also like

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

നിക്സ് NBA ചാമ്പ്യൻഷിപ്പ് നേടിയതിന് പിന്നാലെ ന്യൂയോർക്കിൽ കലാപം: കൗമാരക്കാരന് വെടിയേറ്റു, 4 പേർക്ക് കുത്തേറ്റു, 5 സ്കൂൾ ബസുകൾക്ക് തീവെച്ചു

വംശീയ അധിക്ഷേപം: മോൺട്രിയലിൽ പൊലീസുകാർക്ക് സസ്പെൻഷൻ

പ്രായപൂർത്തിയാകാത്തവരെ ഓൺലൈൻ വഴി ചൂഷണം ചെയ്യാൻ ശ്രമം: നോർവാക്കിൽ നാല് പേർ അറസ്റ്റിൽ

ആരോഗ്യവും രുചിയും ഒന്നാകുന്ന ‘ഗിൽറ്റ്-ഫ്രീ’ ഓട്സ് കേക്ക്; സോഷ്യൽ മീഡിയയിലെ പുതിയ താരം!

Top Picks for You
Top Picks for You