newsroom@amcainnews.com

ആറ് വയസുകാരനെ കൊന്ന കേസില്‍ ഇന്ത്യന്‍വംശജയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) തിരയുന്ന 10 പ്രധാന കുറ്റവാളികളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയും. ആറു വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന സിന്‍ഡി റോഡ്രിഗസ് സിങ്ങാണ് (40) എഫ്ബിഐയുടെ 10 പ്രധാന പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

2023-ല്‍ ആറു വയസുകാരനായ മെക്സിക്കന്‍ വംശജനായ മകന്‍ നോയല്‍ അല്‍വാരസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 40-കാരിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുക 2,14,21,000 രൂപയായി (250,000 ഡോളര്‍) എഫ്ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്.

2023 മാര്‍ച്ച് 22-ന് ടെക്സസില്‍വെച്ചാണ് സിന്‍ഡി റോഡ്രിഗസിനെ കണ്ടതായുള്ള അവസാന വിവരം ലഭിച്ചത്. സിന്‍ഡിയും ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങും ആറ് കുട്ടികളും ഇന്ത്യയിലേക്കുള്ള ഒരു അന്താരാഷ്ട്ര വിമാനത്തില്‍ കയറിയെന്നാണ് വിവരം. ഈ സമയം നോയല്‍ ഇവര്‍ക്കൊപ്പമില്ലായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

2023 മാര്‍ച്ചിലാണ് ആറു വയസുകാരന്‍ നോയലിനെ കാണിനില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ പിന്നീട്, അമ്മയായ സിന്‍ഡി റോഡ്രിഗസ് സിങ് അവനെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് മറ്റൊരു സ്ത്രീക്ക് വില്‍ക്കുകയായിരുന്നു എന്ന് കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് ഇവര്‍ മകനെ മറ്റൊരു സ്ത്രീക്ക് വിറ്റത്. നോയലിന് ശേഷം സിന്‍ഡിക്ക് രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. ആറ് വയസുകാരന് പ്രേതബാധയാണെന്നും അവന്‍ ഈ ഇരട്ടക്കുട്ടികളെ ഉപദ്രവിക്കുമെന്നുമായിരുന്നു ഇവര്‍ വിശ്വസിച്ചിരുന്നത്.

കുട്ടി അമ്മയുടേയും രണ്ടാനച്ഛന്റേയും കൂടെയാണ് കഴിഞ്ഞിരുന്നത്. 2022 ഒക്ടോബറിലാണ് അവസാനമായി കുഞ്ഞിനെ ഇവര്‍ക്കൊപ്പം കണ്ടത്. എന്നാല്‍, കുട്ടിയെ കാണാതായതായി കുടുംബം പരാതി നല്‍കുന്നത് 2023 മാര്‍ച്ചില്‍ മാത്രമാണ്. പരാതി നല്‍കിയതിന് പിന്നാലെ സിന്‍ഡിയും രണ്ടാം ഭര്‍ത്താവും കുട്ടികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് കടന്നെന്നാണ്വിവരം.

You might also like
Brutal Abuse in Atlanta: Toddler's Body Found in Closet, Two Women Arrested

അറ്റ്‌ലാന്റയിൽ ക്രൂര പീഡനം: കുട്ടിയുടെ മൃതദേഹം അലമാരയിൽ, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കാനഡയിൽ ചരിത്രം കുറിച്ച് പ്രഥമ പരുമല പദയാത്ര: മുപ്പതിലധികം വിശ്വാസികൾ പങ്കെടുത്തു

Engaging & Dramatic: "Japan Shaken by Earthquake: Damaged Tracks and Panicking Crowds Force Slowdown of Bullet Trains"

കുലുങ്ങിവിറച്ച് ജപ്പാൻ: ട്രാക്കുകൾ തകർന്നു, നെട്ടോട്ടമോടി ജനങ്ങൾ; ബുളളറ്റ് ട്രെയിനുകളുടെ വേഗത നിയന്ത്രിച്ച് അധികൃതർ

6.22 ലക്ഷം പുതിയ സ്ഥിരതാമസക്കാർക്ക് അനുമതി: പുതിയ ഇമിഗ്രേഷൻ പ്ലാൻ ഇങ്ങനെ

ടെക്സസിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റുകൾ: ജെയിംസ് തലറിക്കോ സെനറ്റിലേക്ക്

3-storey under-construction building collapses near Delhi's Chawri Bazaar Metro station; several feared trapped

ഡൽഹിയിലെ ചാവ്രി ബസാർ മെട്രോ സ്റ്റേഷന് സമീപം നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Top Picks for You
Top Picks for You