newsroom@amcainnews.com

ജലവിതരണത്തില്‍ വീണ്ടും ഫ്‌ലൂറൈഡ് ചേര്‍ത്ത് കാല്‍ഗറി

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജലവിതരണത്തില്‍ വീണ്ടും ഫ്‌ലൂറൈഡ് ചേര്‍ത്ത് കാല്‍ഗറി സിറ്റി. ജനഹിത പരിശോധനയ്ക്കും, സിറ്റി കൗണ്‍സിലിലെ ചര്‍ച്ചകള്‍ക്കും ശേഷമാണ് തിങ്കളാഴ്ച ഫ്‌ലൂറൈഡ് വീണ്ടും ചേര്‍ത്ത് തുടങ്ങിയത്. 2021-ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനിടെ നടന്നൊരു ജനഹിത പരിശോധനയെത്തുടര്‍ന്ന് ഫ്‌ലൂറൈഡ് വീണ്ടും ചേര്‍ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നതായി സിറ്റി കൗണ്‍സില്‍ അറിയിച്ചു.

കുടിവെള്ളത്തില്‍ ഫ്‌ലൂറൈഡ് വീണ്ടും ചേര്‍ക്കുന്നതിനെ 62 ശതമാനം പേര്‍ അനുകൂലിച്ചിരുന്നു.കാല്‍ഗറിയിലെ 65% കുട്ടികള്‍ക്കും പല്ലിന് ക്ഷയം ഉണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം ഫ്‌ലൂറൈഡേഷന്‍ നിലനില്‍ക്കുന്ന എഡ്മിന്റനില്‍ 55% കുട്ടികള്‍ക്ക് മാത്രമേ പല്ലിന് ക്ഷയം സംഭവിച്ചിട്ടുള്ളൂ.ഹെല്‍ത്ത് കാനഡയുടെ കമ്മ്യൂണിറ്റി വാട്ടര്‍ ഫ്‌ലൂറിഡേഷനായുള്ള ഗൈഡന്‍സ് ശുപാര്‍ശ അനുസരിച്ച് സിറ്റിയിലെ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ നിന്ന് വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഒരു ലിറ്ററില്‍ 0.7 മില്ലിഗ്രാമെന്ന അളവില്‍ ഫ്‌ലൂറൈഡ് ചേര്‍ക്കും.

2023 ല്‍ ഇത് പുനരാരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും, കാല്‍ഗറിയിലെ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകള്‍ നവീകരിക്കുന്നതിനുള്ള ചെലവ് കാരണം തടസ്സങ്ങള്‍ നേരിട്ടിരുന്നു. മൂന്ന് തവണ തടസ്സപ്പെട്ട പദ്ധതിയാണ് ഇപ്പോള്‍നടപ്പിലായത്.

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You