newsroom@amcainnews.com

ഒളിച്ചോടിപ്പോയ മകളെ പോലീസിന്റെ സഹായത്തോടെ തിരികെയെത്തിച്ചു; പ്രണയം എതിർത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ

ഹൈദരാബാദ്: പ്രണയം എതിർത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ. തെലങ്കാന മെഡ്ചാൽ ജില്ലയിലാണ് സംഭവം. 39കാരിയായ അഞ്ജലിയേയാണ് 16കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. അഞ്ജലിയുടെ മകളും കാമുകൻ പഗില്ല ശിവ(19)യും ഇയാളുടെ സഹോദരൻ പഗില്ല യശ്വന്തും (18) ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചതായാണ് വിവരം. മുഖത്ത് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് അഞ്ജലിയുടെ സഹോദരി അറിയിച്ചു.

ഒരാഴ്ച മുൻ‌പ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് അഞ്ജലി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു ദിവസത്തിനു ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. എന്നാൽ തങ്ങളുടെ ബന്ധം എതിർത്ത അമ്മയോടുള്ള പ്രതികാരത്തിൽ കാമുകനുമായി ചേർന്ന് അമ്മയെ ഇല്ലാതാക്കാൻ പദ്ധതിയിട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.

You might also like
Six men with snakes caught asking money from passengers onboard Jansewa Express in Bihar

ബിഹാറിൽ ജൻസേവ എക്സ്പ്രസ് ട്രെയിനിൽ പാമ്പുകളുമായി യാത്രക്കാരിൽ നിന്ന് പണം പിരിച്ച ആറ് പേർ പിടിയിൽ

PM looks at when to boost immigration as government gets system 'under control'

കാനഡയുടെ കുടിയേറ്റ നയം: ജനസംഖ്യയിൽ നിയന്ത്രിത വർദ്ധനവ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

ക്വീന്‍സില്‍ യുവതി കുത്തേറ്റ് മരിച്ചു; കാമുകന്‍ ഗുരുതരാവസ്ഥയില്‍

യുഎസ് പ്രതിരോധവകുപ്പിൽ സൈബർ ആക്രമണം: 30 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോർന്നു

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Energy Drink Challenge: Tragic End for a 13-Year-Old

എനർജി ഡ്രിങ്ക് ചലഞ്ച്: 13 വയസ്സുകാരന് ദാരുണാന്ത്യം

Top Picks for You
Top Picks for You