newsroom@amcainnews.com

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

Start of Nobel Prize Announcements; Medicine Prize Today

ഈ വർഷത്തെ നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്കു സ്റ്റോക്കോമിൽ ഔദ്യോഗികമായി തുടക്കമായി. പ്രഖ്യാപനങ്ങളുടെ സമയക്രമപ്രകാരം ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ വിഭാഗത്തിലുള്ള പുരസ്കാരം ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പ്രഖ്യാപിക്കും. തുടർന്ന് ഒക്ടോബർ 6-ന് ഭൗതികശാസ്ത്രവും, ഒക്ടോബർ 7-ന് രസതന്ത്രവും, ഒക്ടോബർ 8-ന് സാഹിത്യവും, ഒക്ടോബർ 9-ന് സമാധാനത്തിനുള്ള നോബൽ സമ്മാനവും, ഒക്ടോബർ 12-ന് സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരവും അതത് ദിവസങ്ങളിൽ പ്രഖ്യാപിക്കുന്നതാണ്.

സമാധാന വിഭാഗം ഒഴികെയുള്ള മറ്റ് നോബൽ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത് സ്വീഡനിലെ നോബൽ സമിതിയാണ്. ഇതിന്റെ പ്രഖ്യാപനങ്ങൾ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്കോമിലാണ് നടക്കുന്നത്. എന്നാൽ സമാധാനത്തിനുള്ള നോബൽ ജേതാവിനെ തിരഞ്ഞെടുക്കുന്നത് നോർവീജിയൻ പാർലമെന്റിന്റെ അഞ്ചംഗ സമിതിയാണ്. ഇതിന്റെ പ്രഖ്യാപനം നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലാണ് നടക്കുന്നത്. ആൽഫ്രഡ് നോബലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10-ാം തീയതിയാണ് ഈ പുരസ്കാരങ്ങൾ ഔദ്യോഗികമായി സമ്മാനിക്കുന്നത്.

You might also like
US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്‍റെ രാജ്യാന്തര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ ഒഹായോയിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

സാമ്പത്തിക വളർച്ച ലക്ഷ്യം: കുടിയേറ്റ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ കാർണി

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

ഒൻ്റാരിയോയിൽ പുതിയ മിനിമം വേതനം നാളെ മുതൽ പ്രാബല്യത്തിൽ

Top Picks for You
Top Picks for You