newsroom@amcainnews.com

കാനഡയിൽ ആയിരക്കണക്കിന് ലാൻഡ് റോവർ ഡിസ്കവറി എസ്‌യുവികൾ തിരിച്ചു വിളിച്ചു

ഓട്ടവ: കാനഡയിൽ ആയിരക്കണക്കിന് ലാൻഡ് റോവർ ഡിസ്കവറി എസ്‌യുവികൾ തിരിച്ചു വിളിച്ചു. യാത്രക്കിടെ ഈ വാഹനങ്ങളുടെ പിൻ ഡോറുകൾ തനിയെ തുറന്ന് അപകടത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2017, 2018, 2019, 2020 മോഡൽ 2,529 ലാൻഡ് റോവർ ഡിസ്കവറി എസ്‌യുവികളാണ് ബാധിക്കപ്പെട്ടിട്ടുള്ളത്.

ഈ വാഹനങ്ങളുടെ പിൻ ഡോറുകൾ അടയ്ക്കുമ്പോൾ ശരിയായി ലോക്ക് വീഴാതെ ഇരിക്കുകയും ഡ്രൈവിങ് സമയത്ത് ഡോറുകൾ പെട്ടെന്ന് തുറന്ന് അപകടത്തിന് കാരണമാകുന്നതായും ഫെഡറൽ ഏജൻസി അറിയിച്ചു. ഈ തകരാർ ബാധിച്ച ലാൻഡ് റോവർ ഉടമകളെ മെയിൽ വഴി അറിയിക്കുകയും പ്രശ്നപരിഹാരത്തിനായി അവരുടെ വാഹനം ഡീലർഷിപ്പിലേക്ക് കൊണ്ടുവരാൻ നിർദ്ദേശിക്കുമെന്നും ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. ഡീലർഷിപ്പിൽ എത്തിക്കുന്ന വാഹനത്തിൻറെ അൺലാച്ച് കീലെസ് വെഹിക്കിൾ എൻട്രി ഫങ്ക്ഷൻ പ്രവർത്തനരഹിതമാക്കുമെന്ന് കമ്പനി അറിയിച്ചു.

You might also like
Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

PGWP നിഷേധിച്ചതിനെതിരെ എഡ്മിന്‍റനിൽ പ്രതിഷേധവുമായി വിദേശ വിദ്യാർത്ഥികൾ

ആഗോള റിലീസിന് ‘ഖലീഫ’: ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

US Sanctions Iran's Mahan Air: India-based 'Skiez Travels' Included in the List

ഇറാന്റെ മഹാൻ എയറിന് യു.എസ്. ഉപരോധം: പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ‘സ്കൈസ് ട്രാവൽസും’

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

Top Picks for You
Top Picks for You