newsroom@amcainnews.com

മാർക്ക് കാർണിക്കെതിരെ വധഭീഷണി: കുറ്റം സമ്മതിച്ച് കാൽഗറി സ്വദേശി

കാൽഗറി : പ്രധാനമന്ത്രി മാർക്ക് കാർണിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ കാൽഗറി സ്വദേശിയായ പ്രതി കുറ്റം സമ്മതിച്ചു. കേസിൽ ഇന്‍റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെൻ്റ് ടീമിന്റെ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബറിൽ 31 വയസ്സുള്ള ജാമി ഡാകോസ്റ്റ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 4-ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

യൂട്യൂബിൽ വന്ന ഭീഷണിയുടെ വിഡിയോ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കഴുത്തറുക്കുമെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിനെ ഉപദ്രവിക്കുമെന്നും വിഡിയോയിൽ ജാമി ഡാകോസ്റ്റ പറയുന്നത് വ്യക്തമാണ്. കാൽഗറിക്ക് സമീപമുള്ള റെഡ് ഡിയർ നഗരം സന്ദർശിക്കാൻ കാർണി തീരുമാനിച്ചിരുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഡാകോസ്റ്റ ഈ പോസ്റ്റ് ഇട്ടത്. കാർണിയെ അംഗഭംഗം വരുത്തുമെന്നും പ്രധാനമന്ത്രിയുടെ മക്കളിൽ ഒരാളെ കൊല്ലുമെന്നും ടിക്‌ടോക്ക് വിഡിയോയിലൂടെ ഭീഷണിപ്പെടുത്തിയതിന്, മാർച്ച് മാസത്തിൽ കാൽഗറി പൊലീസ് ഡാകോസ്റ്റയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

You might also like

സാങ്കേതിക തകരാര്‍ പരിഹരിച്ചു; യുണൈറ്റഡ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിൽ ഇറാനിയൻ ഡ്രോൺ ആക്രമണം: നിഷേധിച്ച് അമേരിക്ക

യുഎസ് സർവകലാശാലകളുടെ വിദേശ ധനസഹായം: ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിന് കോടതി വിലക്ക്

സ്റ്റേപ്പിൾസ് വെബ്സൈറ്റിൽ സൈബർ ആക്രമണം: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

Carney says Canada could turn to Chinese automakers if Trump trade talks fail

ട്രംപുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടാൽ ചൈനീസ് വാഹന നിർമ്മാതാക്കളെ ആശ്രയിക്കേണ്ടി വരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി കാർണി

ആൽബർട്ടയിൽ വാഹന മോഷണം പെരുകുന്നു: മുന്നറിയിപ്പ് നൽകി RCMP

Top Picks for You
Top Picks for You