newsroom@amcainnews.com

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങി 37 ഇന്ത്യന്‍ കപ്പലുകള്‍; 1109 നാവികര്‍ പ്രതിസന്ധിയില്‍

ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും അടച്ചതോടെ ഇന്ത്യന്‍ കപ്പലുകള്‍ വന്‍ പ്രതിസന്ധിയില്‍. പേര്‍ഷ്യന്‍ കടലിടുക്കിലും ഒമാന്‍ ഉള്‍ക്കടലിലുമായി ഇന്ത്യന്‍ പതാക വഹിക്കുന്ന 37 കപ്പലുകളാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്. ഈ കപ്പലുകളിലായി 1109 ഇന്ത്യന്‍ നാവികരുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഏകദേശം 10,000 കോടി രൂപയുടെ ചരക്കുകളാണ് ഈ കപ്പലുകളിലുള്ളത്. അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ച് നാവികര്‍ ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലിന് സന്ദേശം അയച്ചിട്ടുണ്ട്. കടലിടുക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ കനത്ത ആക്രമണമുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതോടെ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ച നിലയിലാണ്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറല്‍ ലെവല്‍-3 സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ നേവിയുമായും മാരിടൈം റെസ്‌ക്യൂ സെന്ററുമായും നിരന്തരം ബന്ധപ്പെടാന്‍ കപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാവികര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഗതാഗതം സുഗമമാക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തുമെന്നും നാവിക മന്ത്രാലയം അറിയിച്ചു. റഡാറുകളുമായി നിരന്തരം ബന്ധം പുലര്‍ത്താനും കേന്ദ്രം നല്‍കിയിട്ടുള്ള ടോള്‍ ഫ്രീ നമ്പറുകളില്‍ വിവരങ്ങള്‍ കൈമാറാനും നാവികര്‍ക്ക് നിര്‍ദ്ദേശമുണ്ട്. വിദേശകാര്യ മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ലോകത്തിലെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ നട്ടെല്ലായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് ആഗോള വിപണിയെ തന്നെ തകിടം മറിക്കും. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും ലോകത്തെ 20 ശതമാനം എല്‍.എന്‍.ജി വിതരണവും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഗതാഗതം നിലയ്ക്കുന്നത് അസംസ്‌കൃത എണ്ണവില കുത്തനെ കൂടാന്‍ കാരണമാകും. സാഹചര്യം വിലയിരുത്തുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് 1800118797, +91 1123012113 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

You might also like
Wildfires Spread in Washington State: Over 250,000 Acres Damaged; Evacuations Underway

വാഷിംഗ്‌ടൺ സ്റ്റേറ്റിൽ കാട്ടുതീ പടരുന്നു: രണ്ടര ലക്ഷത്തിലധികം ഏക്കർ വിസ്തൃതിയിൽ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു

വെനസ്വേലൻ എണ്ണ ശുദ്ധീകരണശാലകൾ തകർച്ചയിൽ; പുനരുദ്ധാരണം കടുത്ത പ്രതിസന്ധിയിൽ

Heavy Rain in New York City: Flash Flood Warning Issued

ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഴ: പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് (Flash Flood Warning) പുറപ്പെടുവിച്ചു

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

400 മില്യൺ ഡോളറിന്റെ സമ്മർ ക്യാമ്പ് സാമ്രാജ്യം തകർന്നു: പ്രതിസന്ധിയിലായി ന്യൂയോർക്കിലെ സഹോദരങ്ങൾ; മാതാപിതാക്കളും കടപ്പത്ര വിപണിയും ആശങ്കയിൽ

Commonwealth Games: Silver for Neeraj Chopra, Bronze for Yashvir in Javelin Throw

കോമൺവെൽത്ത് ഗെയിംസ്: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി, യാഷ് വീറിന് വെങ്കലം

Top Picks for You
Top Picks for You