newsroom@amcainnews.com

നാടൻതോക്ക് ഉപയോഗയോഗ്യമെന്ന് കണ്ടെത്തൽ; സ്കൂൾ പരിസരത്തുണ്ടായ വെടിവയ്പ്പിൽ ആശങ്ക

Country-made gun found usable; concern over shooting near school premises

തൃത്താല • പരുതൂർ സ്കൂളിൽ തോക്ക് പൊട്ടിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആയുധം പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. തോക്കിൽ നിന്ന് വെടി പൊട്ടിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നാടൻ രീതിയിൽ നിർമ്മിച്ചതായതിനാൽ ഇതിന്റെ സാങ്കേതിക വശങ്ങളും പ്രവർത്തനക്ഷമതയും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതിനായുള്ള സാങ്കേതിക പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു. അന്വേഷണത്തിൽ ഈ കണ്ടെത്തലുകൾ നിർണ്ണായകമാകും. വിദ്യാലയമുറ്റത്ത് വെടിയൊച്ച കേട്ടതിന്റെ നടുക്കത്തിലാണ് പരുതൂരും സമീപപ്രദേശങ്ങളും. ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി സഹപാഠികളെ കാണിക്കാനായി വീട്ടിൽ നിന്ന് തോക്കുമായി സ്കൂളിലെത്തുകയും […]

ശുചിമുറി മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത യുവാക്കളെ ലോറിയിടിപ്പിക്കാൻ ശ്രമം

Attempt to run over youths with a lorry for questioning the dumping of toilet waste

പെരിയ • ശുചിമുറി മാലിന്യം തള്ളാനെത്തിയ സംഘത്തെ തടയാൻ ശ്രമിച്ച യുവാക്കൾക്ക് നേരെ ലോറി ഓടിച്ചു കയറ്റി അപായപ്പെടുത്താൻ ശ്രമം. ദേശീയപാതയ്ക്ക് അരികിൽ ചാലിക്കാലിൽ റോഡ് വികസനത്തിനായി മണ്ണെടുത്ത സ്ഥലത്താണ് തിങ്കളാഴ്ച രാത്രി മോട്ടോർ പമ്പ് ഉപയോഗിച്ച് ലോറിയിൽ കൊണ്ടുവന്ന മാലിന്യം തള്ളിയത്. വിവരമറിഞ്ഞ് പ്രദേശവാസികളായ ആറ് യുവാക്കൾ സ്ഥലത്തേക്ക് എത്തിയപ്പോൾ, വഴിയിൽ കാവൽ നിന്നിരുന്നയാൾ ഫോണിലൂടെ സംഘത്തിന് മുന്നറിയിപ്പ് നൽകി. യുവാക്കൾ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫോൺ അവിടെ ഉപേക്ഷിച്ച് ഇയാൾ ഓടി ലോറിയിൽ കയറുകയും […]

തൃശൂർ മെഡിക്കൽ കോളജിൽ വലിയ വീഴ്ച; മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ

Major lapse at Thrissur Medical College; dead body lay in the toilet for 36 hours

തൃശൂർ • തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയുടെ മൃതദേഹം 36 മണിക്കൂറോളം ആരും അറിയാതെ കിടന്ന സംഭവം വലിയ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. വാർഡിനോട് ചേർന്നുള്ള ശുചിമുറിയിലാണ് മാക്കുട്ടി റാവുത്തർ (77) എന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ 16-നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വ്യാഴാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ശനിയാഴ്ചയാണ് വാർഡിനോട് ചേർന്ന ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ, മൃതദേഹം കിടന്ന ശുചിമുറി വെള്ളിയാഴ്ചയും […]

റിയാദിലെ പിഐഎഫ് ടവറിൽ മിസൈലാക്രമണം; രണ്ട് ഇന്ത്യക്കാരുൾപ്പെടെ 11 പേർക്ക് പരുക്ക്

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 11 പേർക്ക് പരുക്കേൽക്കുകയും കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഭീകരാക്രമണമാണെന്നും ഭീരുക്കളാണ് ആക്രമിച്ചതെന്നും പ്രതികരിച്ച സൗദി സഖ്യസേന, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി മുഖേന അറിയിച്ചു. കെട്ടിടത്തിൽ പതിച്ചത് പ്രൊജക്ടൈൽ മിസൈൽ ആണെന്ന് സ്ഥിരീകരിച്ചതായി എഎഫ്പി റിപ്പോർട്ട് […]

താങ്ക്സ്ഗിവിങ് യാത്രാത്തിരക്കിൽ അമേരിക്ക; 16 വർഷത്തിനിടയിലെ ഏറ്റവും തിരക്കേറിയ വ്യോമഗതാഗതം

വാഷിങ്ടൺ : താങ്ക്സ്ഗിവിങ് ആഘോഷങ്ങളോടനുബന്ധിച്ച് അമേരിക്കയിലെ വിമാനത്താവളങ്ങളും ഹൈവേകളും വൻ തിരക്കിലേക്ക്. കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും തിരക്കേറിയ താങ്ക്സ്ഗിവിങ് വ്യോമയാന സീസണാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു. ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ഈ കാലയളവിൽ 1.76 കോടി യാത്രക്കാരുടെ സുരക്ഷാ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ്. നവംബർ 26 വ്യാഴാഴ്ചയാണ് ഇത്തവണ അമേരിക്കയിൽ താങ്ക്സ്ഗിവിങ് ആഘോഷിക്കുന്നത്. നവംബർ 24 ചൊവ്വാഴ്ച മാത്രം അമേരിക്കയിൽ 52,000ത്തിലധികം വിമാന സർവീസുകളാണ് നടന്നത്. നവംബർ 23 […]

റെക്കോർഡ് ഡീപോര്‍ട്ടേഷന്‍: അമേരിക്കയില്‍ നിന്നും രണ്ടായിരത്തിലധികം ഇന്ത്യക്കാരെ നാടുകടത്തി

വാഷിങ്ടൺ : ഒന്നര വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നിന്നും രണ്ടായിരത്തി മുന്നൂറിലധികം ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ കമ്യൂണിറ്റി മീഡിയ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 20 മാസത്തിനിടെ യുഎസില്‍ നിന്നും 2,349 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. ഈ കാലയളവില്‍ അറസ്റ്റിലായത് ആറായിരത്തിലധികം ഇന്ത്യക്കാരാണ്. നാലായിരത്തിലധികം ആളുകള്‍ ഡീപോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ നാടുകടത്തല്‍ കാത്ത് കഴിയുകയാണ്. 2025 ജനുവരിക്കും 2026 ഓഗസ്റ്റിനും ഇടയിലുള്ള 20 മാസത്തിനുള്ളില്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെൻ്റ് ആകെ 6,111 ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ട് […]

സിഐഎയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിൽ സൈബർ ആക്രമണം

വാഷിങ്ടൺ : അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) കമ്പ്യൂട്ടര്‍ സംവിധാനം സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ രഹസ്യവിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും പ്രശ്നം പരിഹരിച്ചതായും പേരു വെളിപ്പെടുത്താത്ത സിഐഎ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്‍റര്‍നെറ്റ്, വാണിജ്യ ഉപഗ്രഹങ്ങള്‍, സ്വകാര്യ ഡാറ്റാ ശേഖരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഓപ്പണ്‍ സോഴ്സ് ഇന്‍റലിജന്‍സ് സംവിധാനത്തെയാണ് ആക്രമണം ബാധിച്ചത്. പൊതുവായതോ ഭാഗികമായി പൊതുജനങ്ങള്‍ക്ക് ലഭ്യമായതോ ആയ വിവരങ്ങളാണ് ഈ സംവിധാനത്തിലൂടെ […]

മിസിസിപ്പി തീരത്ത് ചെറുവിമാനം തകര്‍ന്നുവീണു; രണ്ട് കുട്ടികളടക്കം യാത്രക്കാരെ കണ്ടെത്താന്‍ തിരച്ചില്‍

മിസിസിപ്പി : മിസിസിപ്പി തീരത്ത് ആറ് പേരുമായി യാത്ര ചെയ്ത ചെറുവിമാനം തകര്‍ന്നുവീണു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഹോണ്‍ ഐലന്‍ഡിന് സമീപമാണ് അപകടമുണ്ടായതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അപകടത്തിന് പിന്നാലെ യാത്രക്കാരെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. നാല് മുതിര്‍ന്നവരും എട്ടും പത്തും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഹോണ്‍ ഐലന്‍ഡിന് സമീപം വിമാനം കടലില്‍ പതിക്കുകയായിരുന്നു. അപകടസ്ഥലത്ത് വിവിധ രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ന്യൂ ഓര്‍ലിയന്‍സില്‍ നിന്ന് പുറപ്പെട്ട വിമാനം ഫ്ലോറിഡയിലെ […]

അർകെൻസയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

ബെന്‍റണ്‍വില്‍, (അർകെൻസ) : ബെന്‍റണ്‍വില്ലിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജനായ അശോക് സോമസുന്ദരവും ഇ-ബൈക്ക് യാത്രികനായ ജേക്കബ് സ്റ്റാലിയും മരിച്ചു. അശോകിനൊപ്പം കാറിലുണ്ടായിരുന്ന ഒന്‍പതുകാരിയായ മകള്‍ക്കും നാലുവയസ്സുകാരനായ മകനും പരുക്കേറ്റു. മകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എസ്ഡബ്ല്യു 14-ാം സ്ട്രീറ്റും ടണ്‍ബ്രിഡ്ജ് ഡ്രൈവും ചേരുന്ന ഇന്‍റർസെക്ഷനിലാണ് അപകടം. 22 വയസ്സുള്ള യുവാവ് ഓടിച്ച വാഹനം അമിതവേഗത്തില്‍ ചുവപ്പ് സിഗ്‌നല്‍ മറികടന്ന് അശോകിന്‍റെ കാറില്‍ നേരിട്ട് ഇടിക്കുവായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നൽകി. ഇടിയുടെ ആഘാതത്തില്‍ അശോകിന്‍റെ കാര്‍ സ്റ്റാലി സഞ്ചരിച്ചിരുന്ന […]

പാറ വീണു: വൻകൂവർ ഐലൻഡിലെ ഹൈവേ 4 താൽക്കാലികമായി അടച്ചു

വൻകൂവർ : വൻകൂവർ ദ്വീപിന്‍റെ പടിഞ്ഞാറൻ തീരത്തെ ബന്ധിപ്പിക്കുന്ന ഹൈവേയുടെ ഒരു ഭാഗം, പാറകൾ വീണതിനെത്തുടർന്നുണ്ടായ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനായി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അടച്ചതായി അധികൃതർ അറിയിച്ചു. പോർട്ട് അൽബെർനിയിൽ നിന്ന് പുറത്തേക്ക് പോകുന്ന വഴിയിൽ, സ്പ്രോട്ട് ലേക്കിന് സമീപമുള്ള സ്പ്രോട്ട് ഫോൾസ് പാലത്തിന് പടിഞ്ഞാറു ഭാഗത്താണ് റോഡ് അടച്ചത്. ഇതോടെ പോർട്ട് അൽബെർനിക്ക് സമീപം ഹൈവേ 4-ൽ ഇരുദിശകളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം 5 മണിയോടെ ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിച്ചതായി ‘ഡ്രൈവ് ബിസി’ റിപ്പോർട്ട് ചെയ്തു. […]