newsroom@amcainnews.com

ശക്തമായ വേലിയേറ്റവും കടൽക്ഷോഭവും: സർവീസുകൾ റദ്ദാക്കി ബി.സി. ഫെറീസ്

വൻകൂവർ : മോശം കാലാവസ്ഥയെത്തുടർന്ന് മെട്രോ വൻകൂവറിനും വൻകൂവർ ദ്വീപിനും ഇടയിലുള്ള നിരവധി ഫെറി സർവീസുകൾ ചൊവ്വാഴ്ച രാത്രി റദ്ദാക്കിയതായി ബി.സി. ഫെറീസ് അറിയിച്ചു. കൂടാതെ സവാസ്സെൻ-വിക്ടോറിയ സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. സ്ട്രെയിറ്റ് ഓഫ് ജോർജിയ’യിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സർവീസുകൾ റദ്ദാക്കിയത്. സർവീസുകളെക്കുറിച്ചും അവ റദ്ദാക്കുന്നതിനെക്കുറിച്ചും വിവരങ്ങൾ അറിയാൻ, യാത്രക്കാർ ബി.സി. ഫെറീസിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിക്കണം. വൻകൂവർ ദ്വീപിലും ബി.സി.-യുടെ […]

മാരിടൈംസിൽ ഫ്ലൂ കേസുകളിൽ വർധന: വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം

ഹാലിഫാക്സ് : രാജ്യത്തുടനീളം ഫ്ലൂ കേസുകൾ വർധിക്കുന്നതായി ആരോഗ്യ വിദഗ്ധർ റിപ്പോർട്ട് ചെയ്തു. അതേസമയം രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മാരിടൈം പ്രവിശ്യകളിൽ (Maritimes) രോഗവ്യാപനം കുറവാണെങ്കിലും, രോഗബാധിതരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ഫ്ലൂ ബാധിതരുടെ എണ്ണം വർധിച്ചതായി പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. റയാൻ സോമേഴ്സ് പറയുന്നു. ഫ്ലൂവിൽ പല വകഭേദങ്ങൾ ഉണ്ടെങ്കിലും, പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന H1N1 വകഭേദം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫ്ലൂവിനെയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെയും […]

റഡാർ തകരാർ: ഷിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വിമാന സർവീസുകൾ വൈകുന്നു

ഷിക്കാഗോ : അമേരിക്കയിൽ വ്യോമയാന മേഖലയിൽ പ്രതിസന്ധി തുടർക്കഥയാകുന്നു. നവംബർ 13-ന് റൂട്ടർ തകരാറിനെത്തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ അഞ്ച് മണിക്കൂറോളം നിർത്തിവെക്കേണ്ടി വന്ന സംഭവത്തിന് പിന്നാലെ ഷിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വിമാന സർവീസുകൾ വൈകുന്നു. ഗ്രൗണ്ട് റഡാർ സംവിധാനത്തിലുണ്ടായ തകരാറാണ് പുതിയ പ്രതിസന്ധിക്ക് കാരണമാകുന്നത്. വിമാനത്താവളത്തിലെ റൺവേകളിലും ടാക്സിവേകളിലും ഉള്ള വിമാനങ്ങളെയും വാഹനങ്ങളെയും നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഗ്രൗണ്ട് സർവൈലൻസ് റഡാർ, ട്രാക്കിങ് സംവിധാനമായ ‘ASDE-X’-ലാണ് തകരാർ കണ്ടെത്തിയത്. ഓഹെയറിലേക്കുള്ള മിക്ക വിമാനങ്ങളുടെയും വരവ് FAA താൽക്കാലികമായി […]

PEI പ്രൊവിൻഷ്യൽ നോമിനേഷൻ: 116 വിദേശ പൗരന്മാർക്ക് ഇൻവിറ്റേഷൻ

ഷാർലെറ്റ്ടൗൺ : നവംബറിൽ നടന്ന രണ്ടാമത്തെ ഇമിഗ്രേഷൻ നറുക്കെടുപ്പിലൂടെ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാൻ പ്രിൻസ് എഡ്വേഡ് ഐലൻഡ് 116 വിദേശ പൗരന്മാർക്ക് ഇൻവിറ്റേഷൻ നൽകി. നവംബർ 20-ന് നടന്ന ഈ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷ സമർപ്പിക്കാൻ ഡിസംബർ 20 വരെ സമയമുണ്ട്. നവംബർ 9-ന് നടന്ന ഈ മാസത്തെ ആദ്യ നറുക്കെടുപ്പിൽ 192 അപേക്ഷകർക്ക് പ്രിൻസ് എഡ്വേഡ് ഐലൻഡ് ഇൻവിറ്റേഷൻ നൽകിയിരുന്നു. ഇതോടെ ഈ മാസം ഇതുവരെ ആകെ 308 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യാ […]

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ: 98 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

സെൻ്റ് ജോൺസ് : ഏറ്റവും പുതിയ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ നറുക്കെടുപ്പിലൂടെ പ്രവിശ്യയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ യോഗ്യരായ 98 തൊഴിലാളികൾക്ക് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഇൻവിറ്റേഷൻ നൽകി. നവംബർ 19-ന് നടന്ന ഈ നറുക്കെടുപ്പിൽ 66 പേർക്ക് ‘അറ്റ്‌ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം’ (AIP) വഴിയും, 32 പേർക്ക് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം’ (NLPNP) വഴിയുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഇൻവിറ്റേഷൻ ലഭിച്ചവർക്ക് നോമിനേഷനായി (NLPNP) അല്ലെങ്കിൽ എൻഡോഴ്‌സ്‌മെൻ്റിനായി (AIP) അപേക്ഷിക്കാൻ 30 ദിവസം വരെ സമയമുണ്ട്. […]