newsroom@amcainnews.com

ശൈത്യകാല കൊടുങ്കാറ്റ്: മഞ്ഞിൽ മൂടി ലെത്ത്ബ്രിഡ്ജ് സിറ്റി, കനത്ത വൈദ്യുതി തടസ്സം

എഡ്മിന്‍റൻ : തെക്കൻ ആൽബർട്ടയിൽ വീശിയടിച്ച ശക്തമായ ശൈത്യകാല കൊടുങ്കാറ്റിനെത്തുടർന്ന് മഞ്ഞുമൂടി ലെത്ത്ബ്രിഡ്ജ് സിറ്റി. കനത്ത മഞ്ഞുവീഴ്ചയിൽ നഗരത്തിലെ യൂണിവേഴ്സിറ്റി കാമ്പസ് അടച്ചുപൂട്ടുകയും നിരവധി ആളുകൾക്ക് വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. ലെത്ത്ബ്രിഡ്ജിലും ചുറ്റുമുള്ള കമ്മ്യൂണിറ്റികളിലും 20 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീണതായി എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലെത്ത്ബ്രിഡ്ജ് സർവകലാശാല ബുധനാഴ്ച യൂണിവേഴ്സിറ്റി കാമ്പസ് അടച്ചുപൂട്ടുകയും എല്ലാ ക്ലാസുകളും പരിപാടികളും റദ്ദാക്കുകയും ചെയ്തു. ലെത്ത്ബ്രിഡ്ജ് പോളിടെക്നിക്കും വിദ്യാർത്ഥികൾക്ക് അവധി നൽകി. മഞ്ഞുവീഴ്ചയിൽ മരക്കൊമ്പുകൾ വൈദ്യുതി ലൈനുകളിൽ ഒടിഞ്ഞു വീണതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

പ്രധാന റോഡുകളിൽ മഞ്ഞ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി, വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ‘സ്നോ റൂട്ടുകൾ’ (snow routes) പ്രാബല്യത്തിൽ വരുമെന്ന് ലെത്ബ്രിഡ്ജ് മുനിസിപ്പാലിറ്റി അറിയിച്ചു. സ്നോ റൂട്ടുകൾ തിരിച്ചറിയുന്നതിനായി തെരുവുകളിലെ പാർക്കിങ് ബോർഡുകൾക്ക് മുകളിൽ നീല നിറത്തിൽ സ്നോഫ്ലേക്ക് ചിഹ്നങ്ങൾ പതിപ്പിച്ചിട്ടുണ്ട്. ഈ റൂട്ടുകളിൽ, റോഡിന്‍റെ ഒരു വശം മുതൽ മറുവശം വരെ മഞ്ഞ് നീക്കം ചെയ്യുന്നതിനായി, പാർക്കിങ് നിരോധനവും പ്രാബല്യത്തിലുണ്ട്.

You might also like
U of T's plan to address discrimination against Muslims, Arabs, Palestinians 'insufficient'

മുസ്ലീങ്ങൾ, അറബികൾ, പലസ്തീനികൾ എന്നിവർക്കെതിരായ വിവേചനം പരിഹരിക്കാനുള്ള ടൊറന്റോ സർവകലാശാലയുടെ (U of T) പദ്ധതി ‘അപര്യാപ്തം’

പനി പേടിയിൽ കാനഡ: ഒരാഴ്ചക്കിടെ 4,200-ലധികം കേസുകൾ

Meta would 'consider' pulling services from Canada if lawful access bill passes as is

നിയമപരമായ വിവരശേഖരണ ബിൽ നിലവിലെ രൂപത്തിൽ പാസാക്കിയാൽ കാനഡയിൽ നിന്ന് സേവനങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് മെറ്റ (Meta)

ഹൈഡ്രോ-ക്യുബെക്ക് ട്രേഡ് ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക്

Most Canadians would reject a trade deal that includes tariffs, Nanos survey suggests

ഇറക്കുമതി തീരുവ ഉൾപ്പെടുന്ന വ്യാപാര കരാറിനെ ഭൂരിഭാഗം കനേഡിയൻ പൗരന്മാരും എതിർക്കുന്നതായി സർവ്വേ

Winter tightens its grip on Ooty; a great time for visitors to enjoy

ഊട്ടിയിൽ തണുപ്പുകാലം പിടിമുറുക്കുന്നു; സന്ദർശകർക്ക് ആസ്വദിക്കാൻ പറ്റിയ സമയം

Top Picks for You
Top Picks for You