newsroom@amcainnews.com

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിക്കാഗോ : ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്‍ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. പ്ലെസന്റ്ഡെയ്ൽ സ്കൂൾ ഡിസ്ട്രിക്റ്റ് 107-ലെ വിദ്യാർത്ഥികളാണ് മരിച്ചത്. അപകടകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു. വെസ്റ്റേൺ സ്പ്രിങ്സിലെ വുൾഫ് റോഡ് റെയിൽവേ ക്രോസിങ്ങിലാണ് അപകടമുണ്ടായത്. ക്രോസിങ് ഗേറ്റുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ട്രെയിനിടിച്ച് വാഹനം പൂർണ്ണമായി കത്തി നശിച്ചു. കാറോടിച്ചിരുന്ന സ്ത്രീയെ ഗുരുതര പരുക്കുകളോടെ ലോയോള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിലുണ്ടായിരുന്ന 35 […]

ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ: അരിസോന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും

ഫീനിക്സ് : അരിസോന സെനറ്റിനെ നയിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായി ഡെമോക്രാറ്റിക് ലീഡർ പ്രിയ സുന്ദരേശൻ (42) തിരഞ്ഞെടുക്കപ്പെട്ടു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ അരിസോനയിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ ചരിത്ര വിജയത്തിന് പിന്നാലെയാണ് സെനറ്റ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള പ്രിയയുടെ തിരഞ്ഞെടുപ്പ്. 1992-ന് ശേഷം ആദ്യമായാണ് അരിസോന സെനറ്റിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുന്നത്. ആറ് പതിറ്റാണ്ടിനിടെ ആദ്യമായി സംസ്ഥാനത്തെ സെനറ്റും ഗവർണർ പദവിയും പാർട്ടി കൈപ്പിടിയിലൊതുക്കുന്ന സാഹചര്യത്തിലാണ് പ്രിയ സുന്ദരേശൻ തലപ്പത്തെത്തുന്നത്. നിലവിൽ സെനറ്റിലെ പ്രതിപക്ഷ നേതാവായ ഇവർ […]

ബി.സി.യിലെ ഭവന വിൽപ്പന 4.5% കുറയും: റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രവചനം

വൻകൂവർ : ഭവനവിപണിയിൽ വർധിച്ചു വരുന്ന വെല്ലുവിളികൾ കാരണം 2026 നാലാം പാദത്തിലും പ്രവിശ്യയിൽ വീടുകളുടെ വിൽപ്പന കുറയുമെന്ന് ബി.സി. റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രവചിക്കുന്നു. ഇന്ധനവില വർധന, യുഎസുമായുള്ള വ്യാപാര തർക്കങ്ങൾ, കുടിയേറ്റ നിരക്കിലെ കുറവ്, പലിശ നിരക്ക് വർധന തുടങ്ങിയയാണ് ഭവനവിൽപ്പനയിലെ ഇടിവിന് കാരണമായി അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, 2027-ൽ വീടുകളുടെ വിൽപ്പനയിലും വിലയിലും ഉണർവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാലാം പാദത്തിൽ, വീടുകളുടെ വിൽപ്പനയിൽ 4.5% ഇടിവുണ്ടാകുമെന്നും, ആകെ 67,000- യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെടുകയുള്ളൂ എന്നും […]

കിഴക്കൻ ആൽബർട്ടയിൽ സിഎൻ റെയിൽ പാളം തെറ്റി: ബോഗികളിൽ അപകടകരമായ വസ്തുക്കൾ

എഡ്മിന്‍റൻ : കിഴക്കൻ ആൽബർട്ടയിൽ വാഗണുകളിൽ അപകടകരമായ വസ്തുക്കൾ അടങ്ങിയ കനേഡിയൻ നാഷണൽ റെയിൽവേ (CN) ട്രെയിൻ പാളം തെറ്റിയതായി സിഎൻ വക്താവ് ആഷ്‌ലി മിക്‌നോവ്‌സ്‌കി അറിയിച്ചു. എഡ്മിന്‍റനിൽ നിന്നും ഏകദേശം 160 കിലോമീറ്റർ അകലെയുള്ള മിൻബേൺ നഗരത്തിൽ ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അറിയിച്ചു. അപകടകരമായ വസ്തുക്കൾ ഉൾപ്പെടെ, ചരക്കുകളുമായി വന്ന ഏകദേശം 20 ട്രെയിൻ ബോഗികൾ പാളം തെറ്റിയതായി ആഷ്‌ലി മിക്‌നോവ്‌സ്‌കി അറിയിച്ചു. […]

ലോഹക്കഷണങ്ങളുടെ സാന്നിധ്യം: കാനഡയിലുടനീളം 29 ഇനം ബിയറുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : ലോഹക്കഷണങ്ങൾ കലർന്നിരിക്കാൻ സാധ്യതയുള്ളതിനാൽ കാനഡയിലുടനീളം വിറ്റഴിച്ച ഇരുപത്തിനാലിലധികം ബിയർ, മദ്യരഹിത ബിയർ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ബ്ലൂ മൂൺ (Blue Moon), ബ്ലാക്ക് ഹോഴ്സ് (Black Horse), ബ്രാസ്സർ ഡി മോൺട്രിയൽ (Brasseur de Montreal), കൂർസ് ലൈറ്റ് (Coors Light), ഹോപ്പ് വാലി (Hop Valley), ഇന്ത്യ ബിയർ (India Beer), മോൾസൺ കനേഡിയൻ (Molson Canadian) എന്നീ ബ്രാൻഡുകളുടെ 29 ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. […]

ക്യുബെക്കിൽ വിമാനം തകർന്നു വീണു; പൈലറ്റ് മരിച്ചു

മൺട്രിയോൾ : ക്യുബെക്കിൽ ‘റിമെംബ്രൻസ് ഡേ’ (Remembrance Day) അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത വിമാനം തകർന്ന് വീണു പൈലറ്റ് മരിച്ചതായി ക്യുബെക്ക് പ്രൊവിൻഷ്യൽ പൊലീസ് (SQ) അറിയിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പ്രവിശ്യാ തലസ്ഥാനമായ ക്യുബെക്ക് സിറ്റിക്ക് സമീപം സെൻ്റ്-ജോർജ്ജിന് സമീപമാണ് അപകടം. വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സെൻ്റ്-ജോർജ്ജ് വിമാനത്താവളത്തിന് സമീപമുള്ള വനപ്രദേശത്ത് വിമാനം തകർന്നു വീഴുകയും, തീപിടിക്കുകയും ചെയ്തതായി സിറ്റി അധികൃതർ അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുന്നതിനായി പൈലറ്റ് വിമാനത്താവളത്തിലേക്ക് അടുക്കുമ്പോഴാണ് അപകടം […]

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി യോഗം: മാർക്ക് കാർണി അയർലൻഡിൽ

ഡബ്ലിൻ, അയർലൻഡ് : യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയുടെ (EPC) യോഗത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മാർക്ക് കാർണി അയർലൻഡിലെ ഡബ്ലിനിൽ എത്തി. കാനഡ-യൂറോപ്പ് ബന്ധം ശക്തിപ്പെടുത്തുക, കാനഡയെ യൂറോപ്യൻ യൂണിയൻ്റെ ഒരു അസോസിയേറ്റ് അംഗമാകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കാർണി യോഗത്തിൽ പങ്കെടുക്കുന്നത്. കാനഡയും യൂറോപ്പും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള സമീപകാല ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദർശനമെന്ന് വ്യക്തമാക്കി. ഉച്ചകോടിക്ക് മുന്നോടിയായി, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായി കാർണി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച പുലർച്ചെ ഡബ്ലിനിൽ എത്തിയ കാർണി […]

കനത്ത മഴ, വെള്ളപ്പൊക്കം: ബ്രിട്ടിഷ് കൊളംബിയയിലെ പെംബർട്ടണിൽ ഒഴിപ്പിക്കൽ ഉത്തരവ്

വൻകൂവർ : കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം കാരണം ബ്രിട്ടിഷ് കൊളംബിയയിലെ പെംബർട്ടണിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചില പ്രദേശങ്ങിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടുണ്ട്. എയർപോർട്ട് റോഡിലെ 1674 മുതൽ 2000 വരെയുള്ള നമ്പറുകളിലുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും വീശിയടിച്ചതിനെത്തുടർന്ന്, പെംബർട്ടൺ വാലി, ഹോവ് സൗണ്ട്, സീ ടു സ്കൈ, നോർത്ത് ഷോർ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ അധികൃതർ വെള്ളപ്പൊക്ക മുന്നറിയിപ്പ് […]