newsroom@amcainnews.com

താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാൻ എഐ റോബോട്ട്: വേൾഡ് റോബോട്ട് ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

AI Robot to Preserve Palm-Leaf Manuscripts: Malayali Girls to Represent India at the World Robot Olympiad

പ്രാചീന ചരിത്രരേഖകളായ താളിയോല ഗ്രന്ഥങ്ങൾ എളുപ്പത്തിൽ ഡിജിറ്റൈസ് ചെയ്യാനും സംരക്ഷിക്കാനുമുള്ള അത്യാധുനിക എഐ റോബോട്ടിക് സംവിധാനമൊരുക്കി ആഗോള ശ്രദ്ധ നേടുകയാണ് രണ്ട് മലയാളി പെൺകുട്ടികൾ. ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ കാത്‌ലീൻ മേരി ജീസനും നവിക ഡി. നായരും ചേർന്നാണ് ‘സ്മൃതി 1.0’ (S.M.R.I.T.I.) എന്ന ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിച്ചെടുത്തത്. ഹൈദരാബാദിൽ നടന്ന വേൾഡ് റോബട് ഒളിമ്പ്യാഡ് (WRO) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയ ഈ 14-കാരികൾ, വരുന്ന ഡിസംബറിൽ പുവേർട്ടോറിക്കോയിൽ നടക്കുന്ന ആഗോള മത്സരത്തിൽ ഇന്ത്യയെ […]

500 രൂപയിൽ നിന്ന് 2.5 കോടിയുടെ സാമ്രാജ്യത്തിലേക്ക്: കൊക്കം സർബത്തിലൂടെ ലളിത വൈരെയുടെ വിജയഗാഥ

From ₹500 to a ₹2.5 Crore Empire: The Success Story of Lalita Vaire Through Kokum Sarbat

തിരിച്ചടികളിൽ തളരാതെ പോരാടിയ ഒരു വനിതാ സംരംഭകയുടെ പ്രചോദനാത്മകമായ കഥയാണ് പുണെ സ്വദേശിയായ ലളിത വൈരെയുടേത്. ആദ്യ സംരംഭമായ കൂൺ കൃഷി തകർന്ന് വീടുപോലും വിൽക്കേണ്ടി വന്നിട്ടും പിന്മാറാൻ അവർ തയ്യാറായില്ല. തുടർന്ന് 1995-ൽ വെറും 500 രൂപയുടെ ശേഷിക്കുന്ന സമ്പാദ്യം ഉപയോഗിച്ച് ഭർത്താവ് സഞ്ജയ്ക്കൊപ്പം അവർ കൊക്കം സർബത്ത് നിർമാണത്തിലേക്ക് തിരിഞ്ഞു. പശ്ചിമഘട്ട മേഖലകളിലും കേരളത്തിൽ കാസർകോടും കാണപ്പെടുന്ന, നിരവധി ഔഷധഗുണങ്ങളുള്ള ‘പുനർപുളി’ (കൊക്കം) എന്ന പഴത്തിന്റെ സാധ്യതകളാണ് അവർ ബിസിനസ്സിനായി പ്രയോജനപ്പെടുത്തിയത്. തുടക്കത്തിൽ വ്യാപാരികളിൽ […]

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം പജീറോയുടെ തിരിച്ചുവരവ്: അഞ്ചാം തലമുറ മോഡൽ പുറത്തിറക്കി മിറ്റ്‌സുബിഷി

Pajero’s Return After Five-Year Hiatus: Mitsubishi Launches 5th-Generation Model

ഓഫ്-റോഡ് വാഹന പ്രേമികളുടെ പ്രിയ മോഡലായ പജീറോ എസ്‌യുവി അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം വിപണിയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. പരമ്പരാഗതമായ ലാഡർ-ഫ്രെയിം ഷാസിയിലാണ് അഞ്ചാം തലമുറ മിറ്റ്‌സുബിഷി പജീറോ രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഓഫ്-റോഡ് ശേഷിയും ആധുനിക ഡിസൈനും കോർത്തിണക്കിയാണ് വാഹനത്തിന്റെ നിർമാണം. 2.4 ലിറ്റർ ഡീസൽ എൻജിൻ കരുത്തേകുന്ന വാഹനത്തിൽ 480 എൻഎം ടോർക്കും 8 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സും ഫോർ-വീൽ ഡ്രൈവ് സംവിധാനവുമുണ്ട്. 230 എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ള പുതിയ പജീറോയിൽ വിവിധ റോഡ് […]

ഇംഗ്ലണ്ടിനെതിരായ തോൽവി: പാക് ടീമിൽ വ്യാപക അഴിച്ചുപണി; ഇമാം ഉൾ ഹഖിന്റെ പരിക്കിൽ അന്വേഷണം

Defeat Against England: Massive Overhaul in Pak Team; Investigation Into Imam-ul-Haq’s Injury

ഇംഗ്ലണ്ടിനെതിരായ ലീഡ്സ്, ലോർഡ്സ് ടെസ്റ്റുകളിലേറ്റ തിരിച്ചടിയെ തുടർന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലും പരിശീലക സംഘത്തിലും വൻ അഴിച്ചുപണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB). തോൽവിക്ക് പിന്നാലെ ഏഴ് പ്രമുഖ താരങ്ങളെയും മുഖ്യ പരിശീലകൻ സർഫരാസ് അഹമ്മദ്, ബോളിങ് കോച്ച് ഉമർ ഗുൽ എന്നിവരെയും ടീമിൽ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് അയച്ചു. അവസാന ടെസ്റ്റിൽ മൈക്ക് ഹെസ്സനായിരിക്കും ടീമിനെ പരിശീലിപ്പിക്കുക. അതേസമയം, പരിക്കിന്റെ പേരിൽ രണ്ടാം ടെസ്റ്റിന്റെ ഇരു ഇന്നിങ്സുകളിലും ബാറ്റിങ്ങിന് ഇറങ്ങാതിരുന്ന ഓപ്പണർ ഇമാം ഉൾ ഹഖിന്റെ […]

ആഗോള വിദ്യാഭ്യാസ കേന്ദ്രമാകാൻ ഹൈദരാബാദ്: പ്രമുഖ വിദേശ സർവകലാശാലകൾ തെലങ്കാനയിലേക്ക്

Hyderabad to Become Global Education Hub: Top Foreign Universities Headed to Telangana

ഹൈദരാബാദിനെ അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുന്നതിന്റെ ഭാഗമായി പ്രശസ്തമായ വിദേശ സർവകലാശാലകൾ നഗരത്തിൽ പുതിയ ക്യാമ്പസുകൾ ആരംഭിക്കുന്നു. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയും ലണ്ടൻ യൂണിവേഴ്‌സിറ്റിയുമാണ് ഹൈദരാബാദിൽ പ്രവർത്തനമാരംഭിക്കാൻ തയാറായി മുന്നോട്ടുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തി. ഇതിന് പുറമെ ലോകപ്രശസ്തമായ ഹാർവാർഡ് സർവകലാശാലയും സംസ്ഥാനത്ത് വിവിധ കോഴ്‌സുകൾ നടത്തുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശ സർവകലാശാലകളുമായുള്ള ചർച്ചകൾക്കായി മുൻപ് പ്ലാൻ ചെയ്ത യുഎസ് സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നെങ്കിലും, […]

ഹാരിസ് കൗണ്ടി യൂണിവേഴ്സൽ സർവീസസ് സിഐഒ സിന്ധു മേനോന് അഭിമാനകരമായ ‘സിഐഒ 100’ അവാർഡ്

Prestigious 'CIO 100' Award for Harris County Universal Services CIO Sindhu Menon

ഹാരിസ് കൗണ്ടി യൂണിവേഴ്സൽ സർവീസസിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറും (CIO) എക്സിക്യൂട്ടീവ് ഡയറക്ടറുമായ മലയാളി സിന്ധു മേനോൻ 2026-ലെ വിശിഷ്ടമായ ‘സിഐഒ 100’ പുരസ്കാരത്തിന് അർഹയായി. ഐടി സ്വകാര്യ മേഖലയിൽ പ്രവർത്തനം ആരംഭിച്ച സിന്ധു, കാനഡയിലെ ഒന്റാറിയോ സർക്കാരിൽ എന്റർപ്രൈസ് ആർക്കിടെക്റ്റായാണ് പൊതുമേഖലയിലേക്ക് കടന്നുവരുന്നത്. ഹാരിസ് കൗണ്ടിയിലെത്തുന്നതിന് മുന്നോടിയായി നോർത്ത് കരോലിനയിലെ റാലി, ടെക്സസിലെ കോളേജ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സിഐഒ ആയും, ഹൂസ്റ്റൺ നഗരത്തിൽ ഇആർപി അസിസ്റ്റന്റ് ഡയറക്ടറായും എന്റർപ്രൈസ് ഡാറ്റ ഓഫീസറായും അവർ മികവ തെളിയിച്ചു. […]

ഗർഭിണിയായ കാമുകിയെ തലയിൽ വെടിവെച്ച് കൊന്ന കേസ്: പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ

Pregnant Girlfriend Shot in the Head: Accused Sentenced to Life Imprisonment Without Parole

14 ആഴ്ച ഗർഭിണിയായിരുന്ന 21-കാരി ഡയാന ക്രൈബ്സിനെ അതിക്രൂരമായി വധിച്ച കേസിലെ പ്രതി ജസ്റ്റിൻ സ്മിത്തിന് കോടതി പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2021 മാർച്ചിൽ ഫിലഡൽഫിയയിൽ നടന്ന ഈ കൊലപാതകത്തിൽ, കാമുകിയുടെ തലയിലേക്ക് 11 തവണ വെടിയുതിർത്താണ് പ്രതി മരണം ഉറപ്പാക്കിയത്. കൃത്യം നടത്തി ആറ് ദിവസത്തിന് ശേഷമാണ് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ ഡയാനയുടെ മൃതദേഹം കണ്ടെത്താനായത്. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി കാർ കത്തിച്ച പ്രതി ഒളിവിൽ പോവുകയായിരുന്നു. നാല് വർഷത്തെ […]

ടൈംസ് സ്‌ക്വയറിലെ കത്തിക്കുത്ത്: പ്രസവാവധി കഴിഞ്ഞ് മടങ്ങിയ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായ യുവതി കൊല്ലപ്പെട്ടു

Times Square Stabbing: Bank of America Vice President Killed On Returning After Maternity Leave

അഞ്ചുമാസം പ്രായമുള്ള മാഡിസൺ എന്ന കുഞ്ഞിന്റെ അമ്മയായ എറിൻ പിയാസെന്റീ (31) പ്രസവാവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തിലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പെൻസിൽവേനിയ സർവകലാശാലയിലെ പഠനകാലത്ത് പ്രണയത്തിലാവുകയും രണ്ടു വർഷം മുൻപ് വിവാഹിതരാവുകയും ചെയ്ത എറിനും ഭർത്താവ് ഫ്രാങ്കും ചേർന്ന് അടുത്തിടെയാണ് ചെസ്റ്ററിൽ പുതിയൊരു വീട് വാങ്ങിയത്. കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം സ്വപ്നം കണ്ടിരുന്ന എറിന്റെ വിയോഗം പ്രിയപ്പെട്ടവരെയും സഹപ്രവർത്തകരെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ മാസം 31-ന് ജോലി കഴിഞ്ഞ് ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലൂടെ വീട്ടിലേക്ക് […]

‘എംക്യൂബ്’ ഫ്യൂഷൻ ഷോ: കാസർഗോഡ് എൻഡോസൾഫാൻ ബാധിതർക്കായി മുതുകാടിന്റെ ജീവകാരുണ്യ ദൗത്യം

'M-Cube' Fusion Show: Muthukad's Charitable Mission for Kasaragod Endosulfan Victims

പ്രൊഫ. ഗോപിനാഥ് മുതുകാട് അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വേദിയിലെത്തുന്ന “എംക്യൂബ്” (Magic, Melody, Mission) ഫ്യൂഷൻ ഷോ സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ന്യൂയോർക്കിലെ ക്വീൻസ്ബൊറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്നു. തിരുവനന്തപുരം കഴക്കൂട്ടത്തെ ഡിഫറന്റ് ആർട്സ് സെന്ററിന്റെ (DAC) പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചതിനാലാണ് അദ്ദേഹം സ്റ്റേജ് ഷോകളിൽ നിന്ന് വിട്ടുനിന്നിരുന്നത്. അതിനിടയിലാണ് കാസർഗോഡുള്ള എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം എന്ന വലിയ ദൗത്യത്തിലേക്ക് അദ്ദേഹം തിരിഞ്ഞത്. പാലാ സ്വദേശിയും മുൻ ബി.സി.എം. കോളേജ് അധ്യാപകനുമായിരുന്ന […]

ഭക്തിയും ആഘോഷവും നിറച്ച ധർമ്മയുടെ ജന്മാഷ്ടമി

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ‘ധർമ്മ’ (ദുർഹം ഹിന്ദു മലയാളി അസോസിയേഷൻ) സംഘടിപ്പിച്ച ജന്മാഷ്ടമി ആഘോഷങ്ങൾ അവിസ്മരണീയമായി. ഓഗസ്റ്റ് ഒൻപതിന് മുതിർന്നവരും കുട്ടികളും ഒത്തുചേർന്ന വർണ്ണാഭമായ ശോഭായാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മുത്തുക്കുടകളും താലപ്പൊലിയും നാദബ്രഹ്മമൊരുക്കിയ ചെണ്ടമേളവും അകമ്പടിയേകിയപ്പോൾ, തെരുവോരങ്ങൾ ഗോകുലമായി മാറി. നൂറുകണക്കിന് കുട്ടി കൃഷ്ണന്മാരും രാധമാരും പുരാണകഥാപാത്രങ്ങളും അണിനിരന്ന ശോഭായാത്ര കാണികളുടെ മനം കവർന്നു. ആഘോഷങ്ങൾക്ക് ഉണർവേകാൻ പരമ്പരാഗത ഉറിയടിയും സൈക്കിൾ റേസും ലെമൺ റേസും വടംവലിയും സംഘടിപ്പിച്ചിരുന്നു. കായിക മത്സരങ്ങൾക്കൊപ്പം കൊതിപ്പിക്കുന്ന ഭക്ഷണശാലകളും ജനശ്രദ്ധ നേടി. കുട്ടികൾക്കായി […]