വെർജീനിയ പ്രൈമറി സ്കൂളിൽ വെടിവെപ്പ്: ജീവനക്കാരന് പരുക്ക്, അക്രമി മരിച്ച നിലയില്‍

വെർജീനിയയിലെ പ്രൈമറി സ്കൂളില്‍ തോക്കുധാരിയുടെ ആക്രമണം. സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ അക്രമിയുടെ വെടിയേറ്റ് സ്കൂൾ ജീവനക്കാരന് പരുക്കേറ്റു. തുടര്‍ന്ന് അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ലറ്റ്സ്വില്ലില്‍ നിന്ന് 30 മൈല്‍ അകലെയുള്ള വെയ്ന്‍സ്ബോറോയിലെ വെസ്റ്റ്വുഡ് ഹില്‍സ് എലിമെന്ററി സ്കൂളിലാണ് സംഭവം. 19 വയസ്സുള്ള ആന്തണി ഇഗ്നേഷ്യാഡിസ് ഇസബെല്ലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഒന്‍പതോടെ സ്കൂള്‍ പരിസരത്ത് സംശയാസ്പദമായ ഒരാളെ കണ്ടതായി ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. […]
കനത്ത മഴയും ഇടിമിന്നലും: പ്രളയത്തിൽ മുങ്ങി ടൊറൻ്റോ

കനത്ത മഴയിലും ശക്തമായ കൊടുങ്കാറ്റിലും ടൊറൻ്റോയും സമീപ പ്രദേശങ്ങളും പ്രളയത്തിൽ മുങ്ങി. മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ നഗരത്തിലുടനീളം മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണു. ഒപ്പം ഗോൾഫ് ബോളിന്റെ വലിപ്പത്തിലുള്ള ആലിപ്പഴ വീഴ്ചയും കനത്ത മഴയും പെയ്തിറങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി. കനത്ത മഴയെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ പ്രധാന റോഡുകളായ ഡോൺ വാലി പാർക്ക്വേ, ഗാർഡിനർ എക്സ്പ്രസ്വേ, അലൻ റോഡ് എന്നിവ അടച്ചിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കം കാരണം […]