newsroom@amcainnews.com

ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സൊഹ്റാൻ ‍‍മംദാനിയും നിയമപോരാട്ടത്തിലേക്ക്

ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സൊഹ്റാൻ ‍‍മംദാനിയും നിയമപോരാട്ടത്തിലേക്ക്. അനധ്യാപക ജീവനക്കാർക്ക് 10,000 ഡോളർ വരെ ബോണസ് നൽകുന്ന ‘റെസ്‌പെക്ട് ചെക്ക് ആക്ട്’ (RESPECT Check Act) തടയാൻ മംദാനി ഭരണകൂടം നൽകിയ കേസിനെതിരെയാണ് യൂണിയൻ കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ മംദാനിയെ പിന്തുണച്ചിരുന്ന യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് (UFT), ഈ നിയമം നിയമപരമാണെന്നും തൊഴിലാളികളുടെ അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാൽ, ജീവനക്കാരുടെ അവകാശങ്ങളെ നിയമം ബാധിക്കുന്നുവെന്നാണ് മേയറുടെ വാദം. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും […]

തെക്കു പടിഞ്ഞാറന്‍ യുഎസില്‍ കടുത്ത ചൂടിന് സാധ്യത: അതീവ ജാഗ്രതാ നിര്‍ദേശം

അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ ദിവസങ്ങളായി തുടരുന്ന കൊടുംചൂട് രാജ്യത്തിന്‍റെ മധ്യഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. സെപ്റ്റംബര്‍ ആദ്യ ആഴ്ചയും ശക്തമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഹീറ്റ് ഇന്‍ഡക്‌സ് പ്രകാരം മിസോറിയിലെ കന്‍സാസ് സിറ്റി, അയോവയിലെ ഡെസ് മൊയിന്‍സ് എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ചൂട് 37.7 ഡിഗ്രി സെൽഷ്യസായിരിക്കും. ചൊവ്വാഴ്ചയോടെ ഷിക്കാഗോയിലും 32.22 ഡിഗ്രി സെൽഷ്യസെന്ന ഉയര്‍ന്ന നിരക്കിലെത്തും. നോർത്ത് കാരൊലൈനയിലെ ഷാര്‍ലറ്റ്, റാലി, വെർജീനിയയിലെ റിച്ച്മണ്ട്, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളില്‍ ചൂടും ഈര്‍പ്പവും ഉയര്‍ന്ന് ഹീറ്റ് ഇന്‍ഡക്‌സ് 37.7 […]

പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, പ്രവാസി രക്ഷ ഇൻഷുറൻസ്: യോഗ്യതകളും അപേക്ഷാ വിവരങ്ങളും പുറത്തുവിട്ടു

Pravasi ID, Student ID, Pravasi Raksha Insurance: Qualifications and application details released

വിദേശത്തുള്ള മലയാളി പ്രവാസികൾക്കും വിദ്യാർഥികൾക്കുമായി കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള വിവിധ സേവനങ്ങളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും യോഗ്യതകളും പുതുക്കൽ നിബന്ധനകളും പുറപ്പെടുവിച്ചു. പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. പ്രവാസി ഐഡി കാർഡും സ്റ്റുഡന്റ് ഐഡി കാർഡും കേരള സർക്കാരുമായി ബന്ധപ്പെടുന്നതിന് പ്രവാസി മലയാളികൾക്കുള്ള ഏകജാലക സംവിധാനമാണ് പ്രവാസി ഐഡി കാർഡ്. 18 മുതൽ 70 വയസ്സുവരെയുള്ള, കുറഞ്ഞത് 6 മാസത്തെ സാധുതയുള്ള പാസ്‌പോർട്ടും […]

വയനാട്ടിലെ വനസമ്പത്തിന്റെ അപചയവും വനംവകുപ്പിന്റെ വീഴ്ചകളും

Decline and Neglect of Forest Resources in Wayanad and the Failures of the Forest Department

വയനാട് ജില്ലയിൽ വനംവകുപ്പ് മുറിച്ചിട്ട ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ വെയിലും മഴയുമേറ്റ് കാടുകളിലും പാതയോരങ്ങളിലും കിടന്ന് നശിക്കുകയാണ്. ചെതലയം റേഞ്ചിലെ ഇരുളം, മാതമംഗലം, തേക്ക് പ്ലാന്റേഷൻ, പാമ്പ, പൂകലമാളം തുടങ്ങിയ ഭാഗങ്ങളിൽ തേക്കുൾപ്പെടെയുള്ള വിലകൂടിയ തടികൾ മണ്ണോടുചേരുന്ന അവസ്ഥയിലാണ്. ഇവ സുരക്ഷിതമായി കുപ്പാടി മരം ഡിപ്പോയിൽ എത്തിച്ച് ലേലം ചെയ്താൽ വനംവകുപ്പിന് വലിയ തുക വരുമാനമായി ലഭിക്കുമായിരുന്നെങ്കിലും, ഡിപ്പോയിലേക്ക് മാറ്റാനുള്ള സാമ്പത്തിക ലഭ്യതയില്ലെന്ന കാരണം പറഞ്ഞ് അധികൃതർ ഇത് അവഗണിക്കുകയാണ്. ഇതിനുപുറമേ, വനയോര നിവാസികൾക്ക് വിറകിനായി […]

ടൊറൻ്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

ടൊറൻ്റോ സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച് മുതിർന്ന അംഗവും സ്ഥാപകാംഗവുമായ ഡോ. ജോസഫ് കുര്യൻ (93) അന്തരിച്ചു. ഇടവക സമൂഹത്തിൽ സ്നേഹപൂർവം ‘കുര്യൻ അങ്കിൾ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, സഭയുടെ ആരംഭകാലം മുതൽ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. സംസ്കാരം സെപ്റ്റംബർ 5-ന് നടക്കും. സെപ്റ്റംബർ 2, ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം അഞ്ച് വരെ പൊതുദർശനം Humphrey Funeral Home, 1403 Bayview Avenue, ടൊറൻ്റോയിൽ നടക്കും. സെപ്റ്റംബർ 3, വ്യാഴാഴ്ച വൈകിട്ട് അഞ്ച് […]

യുഎസ് നഗരങ്ങളില്‍ കൂട്ട വെടിവെപ്പ്; 3 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരുക്ക്

യുഎസിലെ ഷിക്കാഗോയിലും ന്യൂജഴ്സിയിലെ ട്രെന്‍റണിലുമുണ്ടായ വെടിവെപ്പുകളിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഷിക്കാഗോയിലെ സൗത്ത് സൈഡിലുള്ള വാഷിങ്ടണ്‍ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി വൈകിയാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം രാത്രി 11 ഓടെ ഹൈഡ് പാര്‍ക്ക് മേഖലയിലെ വാഷിങ്ടണ്‍ പാര്‍ക്കിലായിരുന്നു സംഭവം. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ 35 വയസ്സുള്ള യുവാവിനെ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമുള്‍പ്പെടെ ഒമ്പത് പേര്‍ക്കും വെടിയേറ്റതായി പൊലീസ് അറിയിച്ചു. […]

കാലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം: സുഹൃത്തായ മലയാളി യുവതി അറസ്സില്‍

അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ച മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഇരുവരുടെയും സുഹൃത്തായ മലയാളി യുവതി അറസ്റ്റില്‍. തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്‍റെയും സുഷമയുടെയും മകള്‍ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ 22 മറ്റത്ത് ജിജി മാത്യുവിന്‍റെയും പരേതയായ ബെസ്സിയുടെയും മകള്‍ ആന്‍ മേരി മാത്യു (40) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും അപ്പാര്‍ട്ട്‌മെൻ്റിലെ താമസക്കാരിയാണ് അനില. […]

ജനങ്ങൾക്ക് ആശ്വാസം: സെപ്റ്റംബറിൽ CRA മൂന്ന് ആനുകൂല്യങ്ങൾ അക്കൗണ്ടിലേക്ക്

ഉയർന്ന ജീവിതച്ചെലവിലും പണപ്പെരുപ്പത്തിലും വലയുന്ന ജനങ്ങൾക്ക് ആശ്വാസമായി സെപ്റ്റംബറിൽ മൂന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് കാനഡ റവന്യൂ ഏജൻസി (CRA). ഒൻ്റാരിയോ ട്രില്ലിയം ബെനഫിറ്റ്, കാനഡ ചൈൽഡ് ബെനഫിറ്റ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഡിസെബിലിറ്റി ബെനഫിറ്റ് എന്നിവയാണ് ഈ സെപ്റ്റംബറിൽ യോഗ്യരായ കനേഡിയൻ പൗരന്മാരുടെ അക്കൗണ്ടിൽ എത്തുന്നത്. 2025-ലെ ടാക്‌സ് റിട്ടേൺ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആനുകൂല്യ തുക നിർണ്ണയിച്ചിരിക്കുന്നത്. വിതരണ തീയതികളിൽ ആദ്യത്തേതായ ഒൻ്റാരിയോ ട്രില്ലിയം ബെനഫിറ്റ് സെപ്റ്റംബർ 10-ന് അക്കൗണ്ടുകളിലെത്തും. തുടർന്ന് കാനഡ […]

കനേഡിയൻ ജനത പോളിങ് ബൂത്തിലേക്ക്: മൂന്ന് പ്രവിശ്യകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്

ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോ, ക്യുബെക്ക് എന്നീ പ്രവിശ്യകളിലായി മൂന്ന് ഫെഡറൽ ഉപതിരഞ്ഞെടുപ്പുകൾ തിങ്കളാഴ്ച നടക്കും. ബ്രിട്ടീഷ് കൊളംബിയയിലെ നോർത്ത് വൻകൂവർ-കാപിലാനോ റൈഡിങിൽ മുൻ ഫെഡറൽ മന്ത്രി ജോനാഥൻ വിൽക്കിൻസൺ രാജിവെച്ച ഒഴിവിലാണ് മത്സരം. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ബ്രെയ്ഡൻ കാലേയാണ് ലിബറൽ സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ സ്റ്റീഫൻ കറൻ കൺസർവേറ്റീവുകൾക്കായും, സ്റ്റീഫൻ ട്വീഡെയ്ല്‍ എൻഡിപി-ക്കായും ജനവിധി തേടുന്നു. ഒൻ്റാരിയോയിലെ ബീച്ചസ്-ഈസ്റ്റ് യോർക്ക് സീറ്റിൽ മുൻ എം പി നെയ്റ്റ് […]

ഗൂഗിൾ മാപ്പിൽ ‘ലേക് ഒൻ്റാരിയോ’യുടെ പേര് ‘ലേക് അമേരിക്ക’ ആക്കി ട്രംപ്

പ്രശസ്തമായ ‘ലേക് ഒൻ്റാരിയോ’യുടെ പേര് ഗൂഗിൾ മാപ്പിൽ ‘ലേക് അമേരിക്ക’ എന്നാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ യു എസ് ഉപയോക്താക്കൾക്ക് ഗൂഗിൾ മാപിൽ ഇനി ‘ലേക് അമേരിക്ക’ എന്ന പേരിൽ മാത്രമായിരിക്കും കാണിക്കുകയെന്ന് ഗൂഗിൾ വ്യക്തമാക്കി. എന്നാൽ കാനഡയിലുള്ളവർക്ക് പഴയ പേരായ ‘ലേക് ഒൻ്റാരിയോ’ എന്ന് തന്നെ കാണാം. മറ്റ് രാജ്യങ്ങളിലുള്ളവർക്ക് രണ്ട് പേരുകളും ഗൂഗിൾ മാപ്പിൽ ലഭ്യമാകും. ട്രംപിന്‍റെ ഈ നടപടിക്കെതിരെ കാനഡയിലെ ഭരണാധികാരികൾ ശക്തമായി രംഗത്തെത്തി. നൂറുകണക്കിന് വർഷങ്ങളായി അറിയപ്പെടുന്ന ഈ […]