newsroom@amcainnews.com

ടൊറൻ്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

ടൊറൻ്റോ സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച് മുതിർന്ന അംഗവും സ്ഥാപകാംഗവുമായ ഡോ. ജോസഫ് കുര്യൻ (93) അന്തരിച്ചു. ഇടവക സമൂഹത്തിൽ സ്നേഹപൂർവം ‘കുര്യൻ അങ്കിൾ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, സഭയുടെ ആരംഭകാലം മുതൽ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. സംസ്കാരം സെപ്റ്റംബർ 5-ന് നടക്കും. സെപ്റ്റംബർ 2, ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം അഞ്ച് വരെ പൊതുദർശനം Humphrey Funeral Home, 1403 Bayview Avenue, ടൊറൻ്റോയിൽ നടക്കും. സെപ്റ്റംബർ 3, വ്യാഴാഴ്ച വൈകിട്ട് അഞ്ച് […]

യുഎസ് നഗരങ്ങളില്‍ കൂട്ട വെടിവെപ്പ്; 3 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരുക്ക്

യുഎസിലെ ഷിക്കാഗോയിലും ന്യൂജഴ്സിയിലെ ട്രെന്‍റണിലുമുണ്ടായ വെടിവെപ്പുകളിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഷിക്കാഗോയിലെ സൗത്ത് സൈഡിലുള്ള വാഷിങ്ടണ്‍ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി വൈകിയാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം രാത്രി 11 ഓടെ ഹൈഡ് പാര്‍ക്ക് മേഖലയിലെ വാഷിങ്ടണ്‍ പാര്‍ക്കിലായിരുന്നു സംഭവം. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ 35 വയസ്സുള്ള യുവാവിനെ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമുള്‍പ്പെടെ ഒമ്പത് പേര്‍ക്കും വെടിയേറ്റതായി പൊലീസ് അറിയിച്ചു. […]

കാലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം: സുഹൃത്തായ മലയാളി യുവതി അറസ്സില്‍

അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ച മലയാളി യുവതികളുടെ കൊലപാതകത്തില്‍ ഇരുവരുടെയും സുഹൃത്തായ മലയാളി യുവതി അറസ്റ്റില്‍. തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്‍റെയും സുഷമയുടെയും മകള്‍ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ 22 മറ്റത്ത് ജിജി മാത്യുവിന്‍റെയും പരേതയായ ബെസ്സിയുടെയും മകള്‍ ആന്‍ മേരി മാത്യു (40) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും അപ്പാര്‍ട്ട്‌മെൻ്റിലെ താമസക്കാരിയാണ് അനില. […]

ജനങ്ങൾക്ക് ആശ്വാസം: സെപ്റ്റംബറിൽ CRA മൂന്ന് ആനുകൂല്യങ്ങൾ അക്കൗണ്ടിലേക്ക്

ഉയർന്ന ജീവിതച്ചെലവിലും പണപ്പെരുപ്പത്തിലും വലയുന്ന ജനങ്ങൾക്ക് ആശ്വാസമായി സെപ്റ്റംബറിൽ മൂന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് കാനഡ റവന്യൂ ഏജൻസി (CRA). ഒൻ്റാരിയോ ട്രില്ലിയം ബെനഫിറ്റ്, കാനഡ ചൈൽഡ് ബെനഫിറ്റ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഡിസെബിലിറ്റി ബെനഫിറ്റ് എന്നിവയാണ് ഈ സെപ്റ്റംബറിൽ യോഗ്യരായ കനേഡിയൻ പൗരന്മാരുടെ അക്കൗണ്ടിൽ എത്തുന്നത്. 2025-ലെ ടാക്‌സ് റിട്ടേൺ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആനുകൂല്യ തുക നിർണ്ണയിച്ചിരിക്കുന്നത്. വിതരണ തീയതികളിൽ ആദ്യത്തേതായ ഒൻ്റാരിയോ ട്രില്ലിയം ബെനഫിറ്റ് സെപ്റ്റംബർ 10-ന് അക്കൗണ്ടുകളിലെത്തും. തുടർന്ന് കാനഡ […]

കനേഡിയൻ ജനത പോളിങ് ബൂത്തിലേക്ക്: മൂന്ന് പ്രവിശ്യകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്

ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോ, ക്യുബെക്ക് എന്നീ പ്രവിശ്യകളിലായി മൂന്ന് ഫെഡറൽ ഉപതിരഞ്ഞെടുപ്പുകൾ തിങ്കളാഴ്ച നടക്കും. ബ്രിട്ടീഷ് കൊളംബിയയിലെ നോർത്ത് വൻകൂവർ-കാപിലാനോ റൈഡിങിൽ മുൻ ഫെഡറൽ മന്ത്രി ജോനാഥൻ വിൽക്കിൻസൺ രാജിവെച്ച ഒഴിവിലാണ് മത്സരം. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ബ്രെയ്ഡൻ കാലേയാണ് ലിബറൽ സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ സ്റ്റീഫൻ കറൻ കൺസർവേറ്റീവുകൾക്കായും, സ്റ്റീഫൻ ട്വീഡെയ്ല്‍ എൻഡിപി-ക്കായും ജനവിധി തേടുന്നു. ഒൻ്റാരിയോയിലെ ബീച്ചസ്-ഈസ്റ്റ് യോർക്ക് സീറ്റിൽ മുൻ എം പി നെയ്റ്റ് […]

ഗൂഗിൾ മാപ്പിൽ ‘ലേക് ഒൻ്റാരിയോ’യുടെ പേര് ‘ലേക് അമേരിക്ക’ ആക്കി ട്രംപ്

പ്രശസ്തമായ ‘ലേക് ഒൻ്റാരിയോ’യുടെ പേര് ഗൂഗിൾ മാപ്പിൽ ‘ലേക് അമേരിക്ക’ എന്നാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ യു എസ് ഉപയോക്താക്കൾക്ക് ഗൂഗിൾ മാപിൽ ഇനി ‘ലേക് അമേരിക്ക’ എന്ന പേരിൽ മാത്രമായിരിക്കും കാണിക്കുകയെന്ന് ഗൂഗിൾ വ്യക്തമാക്കി. എന്നാൽ കാനഡയിലുള്ളവർക്ക് പഴയ പേരായ ‘ലേക് ഒൻ്റാരിയോ’ എന്ന് തന്നെ കാണാം. മറ്റ് രാജ്യങ്ങളിലുള്ളവർക്ക് രണ്ട് പേരുകളും ഗൂഗിൾ മാപ്പിൽ ലഭ്യമാകും. ട്രംപിന്‍റെ ഈ നടപടിക്കെതിരെ കാനഡയിലെ ഭരണാധികാരികൾ ശക്തമായി രംഗത്തെത്തി. നൂറുകണക്കിന് വർഷങ്ങളായി അറിയപ്പെടുന്ന ഈ […]