newsroom@amcainnews.com

ബോക്സ് ഓഫീസിൽ തരംഗമായി ‘ഖലീഫ’: രണ്ടാം ഭാഗവും പ്രഖ്യാപിച്ചു

'Khalifa' Creates Waves at the Box Office: Part 2 Announced

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘ഖലീഫ’ തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ട് കുതിക്കുകയാണ്. റിലീസ് ചെയ്ത് കേവലം മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 30 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടി. ആദ്യ ദിനത്തിൽ 14.5 കോടി രൂപ സമാഹരിച്ച ചിത്രം തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ 8 കോടി വീതവും നേടി. ഇന്ത്യയിൽ നിന്ന് 13 കോടിയും വിദേശ വിപണികളിൽ നിന്ന് 17 കോടിയുമാണ് ഇതുവരെയുള്ള നേട്ടം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ […]

ഈനസ് കാന്റർ ഫ്രീഡത്തെ ഫീവർ-സ്കൈ മത്സരത്തിനിടെ പുറത്താക്കി; ഡബ്ല്യു.എൻ.ബി.എ താരം നടാഷ ക്ലൗഡുമായി രൂക്ഷമായ വാക്പോര്

Enes Kanter Freedom escorted out of Fever-Sky game after ugly exchange with WNBA star Natasha Cloud

ചിക്കാഗോയിലെ വിൻട്രസ്റ്റ് അറീനയിൽ നടന്ന സ്കൈ-ഫീവർ ഡബ്ല്യു.എൻ.ബി.എ (WNBA) മത്സരത്തിനിടെ സ്കൈ താരം നടാഷ ക്ലൗഡുമായി ഉണ്ടായ ചൂടേറിയ തർക്കത്തെ തുടർന്ന് മുൻ എൻ.ബി.എ (NBA) താരം ഈനസ് കാന്റർ ഫ്രീഡത്തെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡർ താരങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള നിലവിലുള്ള ചർച്ചകളിൽ ഫ്രീഡം സജീവമായി ഇടപെടാറുണ്ട്. “ജൈവപരമായ പുരുഷന്മാർക്കെതിരെ പെൺകുട്ടികൾ മത്സരിക്കേണ്ടതില്ല” എന്ന് ഡബ്ല്യു.എൻ.ബി.എ താരം സോഫി കന്നിംഗ്ഹാം ഇ.എസ്.പി.എന്നിനോട് (ESPN) പറഞ്ഞതിന് ശേഷമാണ് ഈ വിഷയത്തിൽ വലിയ തർക്കങ്ങൾ ആരംഭിച്ചത്. […]

പീസ ഡെലിവറിക്കിടെ യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിയായ ഗുര്‍ദീപ് സിങ് (28) ആണ് മരിച്ചത്. പീസ ഡെലിവറി ഏജൻ്റായി ജോലി ചെയ്തു വരികയായിരുന്ന ഗുര്‍ദീപിന് ജോലി ചെയ്യുന്നതിനിടെയാണ് അജ്ഞാതന്‍റെ വെടിയേറ്റത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് അക്രമം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഗുര്‍ദീപിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഒപ്പം, ആക്രമണം നടത്തിയ കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്ത് അര്‍ഹമായ ശിക്ഷ […]

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം: ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി സമർപ്പണം

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സമുച്ചയത്തിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിന് മുൻഭാഗത്തായി ബലിക്കൽപുര (ഫോയെർ), അതിനു താഴെ നിലയിൽ നിന്നും (ബേസ്‌മെൻ്റ്) സ്വാമി അയ്യപ്പ ദർശനത്തിന് ഇരുമുടി കെട്ടേന്തി എത്തുന്ന ഭക്തർക്കായി കൃഷ്ണശിലയിൽ നിർമ്മിതമായ പതിനെട്ടു പടികൾ എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ നിർദേശപ്രകാരം, ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഓഗസ്റ്റ് 22 (ചിങ്ങം 6) ന് ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി […]

മിഷന്‍സ് ഇന്ത്യാ ഇന്‍റര്‍ നാഷണല്‍ വാര്‍ഷിക റിട്രീറ്റ് ഓഗസ്റ്റ് 28 മുതല്‍ 30 വരെ

മിഷന്‍സ് ഇന്ത്യാ ഇന്‍റര്‍ നാഷണല്‍ ഫെലോഷിപ്പിന്‍റെ ആഗോള സുവിശേഷീകരണത്തിന്‍റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള സുവിശേഷ പ്രവര്‍ത്തകരുടെ സംയുക്ത റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളില്‍ നടക്കും. ടെക്സസിലെ പാലസ്‌തൈ നിലുള്ള ലേക്ക് വ്യൂ കോണ്‍ഫറന്‍സ് സെന്‍ററില്‍ (Lakeview Methodist conference center, 400 private Rd 6036, Palestine, TX 75801) നടക്കുന്ന സമ്മേളനത്തിൽ മിഷ്യന്‍സ് ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, കണ്‍വെന്‍ഷന്‍ പ്രസംഗകനുമായ ബ്രദര്‍. ജോര്‍ജ്ജ് ചെറിയാന്‍, സൂസന്‍ ജോര്‍ജ്ജ് ചെറിയാന്‍, യൂത്ത് ഫോര്‍ […]

നെവാഡയിലെ റീനോയ്ക്ക് സമീപം കാട്ടുതീ പടരുന്നു; ജനങ്ങളെ ഒഴിപ്പിച്ചു

അമേരിക്കയിലെ നെവാഡ സംസ്ഥാനത്ത് റീനോയ്ക്ക് സമീപം കാട്ടുതീ പടര്‍ന്നു പിടിച്ചു. കാട്ടുതീയിൽ 13,000 ഏക്കറിലധികം പ്രദേശം കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് വീടുകള്‍ക്ക് തീ ഭീഷണിയുണ്ട്. ശനിയാഴ്ച ആരംഭിച്ച തീ ഞായറാഴ്ചയോടെ നിയന്ത്രണാതീതമായി പടര്‍ന്നു. പ്രാഥമിക അന്വേഷണത്തില്‍ ആരോ മനപ്പൂര്‍വം തീ ഇട്ടതാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, നെവാഡ ഗവര്‍ണര്‍ ജോ ലൊംബാര്‍ഡോ വാഷോ കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാട്ടുതീ ഏകദേശം 90,000 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്. 42,000 പേര്‍ക്ക് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നു. 45,000 പേരോട് […]

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

യുഎസ് വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെ കനത്ത തീരുവ നിലവിൽ വന്ന സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രീമിയർമാർ. രാജ്യത്തിന്‍റെ പരമാധികാരത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ കാർണിയുടെ തീരുമാനം അനിവാര്യമായിരുന്നതായി പ്രീമിയർമാർ അറിയിച്ചു. യു.എസ്. മുന്നോട്ടുവെച്ച വ്യാപാര നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന കാർണിയുടെ തീരുമാനത്തെ സസ്കാച്വാൻ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലെ പ്രീമിയർമാർ പിന്തുണച്ചു. കാനഡയ്ക്ക് മേലുള്ള “സാമ്പത്തിക ആക്രമണമാണ്” യുഎസ് നടപ്പിലാക്കുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പ്രതികരിച്ചു. അതേസമയം, ഇരുരാജ്യങ്ങളും വീണ്ടും […]

ഭീകരാക്രമണ പദ്ധതി: മോൺട്രിയലിൽ കൗമാരക്കാരൻ അറസ്റ്റിൽ

ക്യൂബെക്ക് നഗരമായ മോൺട്രിയലിൽ സ്‌കൂളിന് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ദേശീയ സുരക്ഷ ഉറപ്പാക്കുന്ന സംയുക്ത അന്വേഷണ സംഘമാണ് (INSET) ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി വസതിയിൽ തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ആക്രമണ ആസൂത്രണത്തിനായി ഇയാൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചതായാണ് സൂചന. കൂടാതെ, ടെലിഗ്രാം […]

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

കാനഡയിലെ പൊതുജന ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി പുതിയ സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. തങ്ങളുടെ പ്രവിശ്യകളിലെ ആരോഗ്യ പരിപാലന സംവിധാനം ഗുരുതര പ്രതിസന്ധിയിലാണെന്ന് സർവേയിൽ പങ്കെടുത്ത 63% ജനങ്ങൾ വെളിപ്പെടുത്തി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ക്ഷാമവും ആശുപത്രികളിലെ ദീർഘനാളത്തെ കാത്തിരിപ്പുമാണ് ഇതിനു കാരണമായി സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 55% ആളുകളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മോശമായതായി അഭിപ്രായപ്പെട്ടു. അടിയന്തര വിഭാഗങ്ങളിലെത്തുന്ന പത്തിലൊരാൾക്ക് തുടർ ചികിത്സ ലഭിക്കാൻ രണ്ടുദിവസത്തിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് […]