newsroom@amcainnews.com

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

കാനഡയിലെ പൊതുജന ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി പുതിയ സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. തങ്ങളുടെ പ്രവിശ്യകളിലെ ആരോഗ്യ പരിപാലന സംവിധാനം ഗുരുതര പ്രതിസന്ധിയിലാണെന്ന് സർവേയിൽ പങ്കെടുത്ത 63% ജനങ്ങൾ വെളിപ്പെടുത്തി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ക്ഷാമവും ആശുപത്രികളിലെ ദീർഘനാളത്തെ കാത്തിരിപ്പുമാണ് ഇതിനു കാരണമായി സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 55% ആളുകളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മോശമായതായി അഭിപ്രായപ്പെട്ടു.

അടിയന്തര വിഭാഗങ്ങളിലെത്തുന്ന പത്തിലൊരാൾക്ക് തുടർ ചികിത്സ ലഭിക്കാൻ രണ്ടുദിവസത്തിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ വർധനയും ജീവനക്കാരുടെ കുറവും കാരണം ഡോക്ടറെ കാണാൻ സാധിക്കാതെ 12 ലക്ഷത്തോളം പേരാണ് ഒരു വർഷത്തിനിടെ പരിശോധന പൂർത്തിയാക്കാതെ മടങ്ങിയത്.

അതേസമയം രാജ്യത്തെ ആരോഗ്യസംവിധാനത്തിലേക്ക് സ്വകാര്യമേഖലയുടെ കടന്നുവരവ് ചികിത്സ ചെലവ് കൂട്ടുമെന്നും സാധാരണക്കാർക്ക് സേവനങ്ങൾ അപ്രാപ്യമാക്കുമെന്നും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ആശങ്കപ്പെടുന്നു. നിലവിലെ സംവിധാനം പുനഃസംഘടിപ്പിച്ച് സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

You might also like
US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

Top Picks for You
Top Picks for You