newsroom@amcainnews.com

വാഹനഉടമകൾക്ക് ആശ്വാസം: ഒൻ്റാരിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞു: പുതിയ നിരക്കുകൾ ഇതാ

വാഹനഉടമകൾക്ക് ആശ്വാസമായി ഒൻ്റാരിയോയിലെ കാർ ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് വരുത്തി പ്രമുഖ ഇൻഷുറൻസ് കമ്പനികൾ. പ്രവിശ്യയിലെ എട്ടോളം പ്രധാന ഇൻഷുറൻസ് കമ്പനികൾ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പുതിയ നിരക്ക് ഇളവുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫിനാൻഷ്യൽ സർവീസസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഒൻ്റാരിയോ (FSRA) അറിയിച്ചു. ഇതോടെ 0.23 ശതമാനം മുതൽ 5.30 ശതമാനം വരെ ശരാശരി പ്രീമിയത്തിൽ കുറവ് വരും. 2026 ജൂലൈ 1-ന് പ്രവിശ്യയിൽ നടപ്പിലാക്കിയ ഓട്ടോ ഇൻഷുറൻസ് പരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഈ മാറ്റങ്ങൾ. ആക്സിഡൻ്റ് ബെനഫിറ്റുകളിൽ മെഡിക്കൽ, പുനരധിവാസ ചെലവുകൾ ഒഴികെയുള്ളവ ഓപ്ഷണൽ ആക്കിയതോടെയാണ് പ്രീമിയം കുറയ്ക്കാൻ കമ്പനികൾ തീരുമാനിച്ചത്.

ഇതിൽ ഓഗസ്റ്റ് 15 മുതൽ ഹാർട്ട്‌ലാൻ്റ് ഫാം മ്യൂച്വൽ 4.62% ഇളവ് നൽകിയിട്ടുണ്ട്. സെപ്റ്റംബർ 1 മുതൽ അവിവ ജനറൽ 1.64 ശതമാനവും, ഡിഫിനിറ്റി 1.31 ശതമാനവും, വാവനെസ 0.23 ശതമാനവും നിരക്ക് കുറയ്ക്കും. സെപ്റ്റംബർ 15 മുതൽ ആൾസ്റ്റേറ്റ് 1.64 ശതമാനവും പെംബ്രിഡ്ജ് 1.45 ശതമാനവും ഇളവുകൾ നൽകും. ഡെസ്ജാർഡിൻസ് ഗ്രൂപ്പിന് കീഴിലുള്ള സെർട്ടിസ് ഡയറക്ട്, സെർട്ടിസ് ഹോം & ഓട്ടോ എന്നിവ 2 ശതമാനം വീതവും, ദ പേഴ്‌സണൽ കമ്പനി ഏറ്റവും ഉയർന്ന ഇളവായ 5.30 ശതമാനവും നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഇളവുകൾ നവംബർ 28 മുതലായിരിക്കും പ്രാബല്യത്തിൽ വരിക.

You might also like

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

'Godzilla' El Niño and Global Economic Crisis: Heavy Blow to India

‘ഗോഡ്സില്ല’ എൽ-നിനോയും ആഗോള സാമ്പത്തിക പ്രതിസന്ധിയും: ഇന്ത്യയ്ക്ക് കനത്ത ആഘാതം

Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

Top Picks for You
Top Picks for You