newsroom@amcainnews.com

ഖലിസ്ഥാൻ നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി: മുന്നറിയിപ്പ് നൽകി RCMP

ആൽബർട്ട തലസ്ഥാനമായ എഡ്മിന്‍റനിൽ ഖലിസ്ഥാൻ റഫറണ്ടം നടക്കാനിരിക്കെ ഖലിസ്ഥാൻ നേതാവായ ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണിയുണ്ടെന്ന് കനേഡിയൻ റോയൽ മൗണ്ടഡ് പോലീസ് (RCMP) മുന്നറിയിപ്പ് നൽകി. ഇതുവരെ ആറു തവണ വധഭീഷണി ലഭിച്ചിട്ടുണ്ടെന്നും RCMP വിറ്റ്നസ് പ്രൊട്ടക്ഷൻ പ്രോ​ഗ്രാമിൽ ചേരാനുള്ള നിർദ്ദേശം നിരസിച്ചതായും ഇന്ദർജീത് സിങ് ഗോസാൽ അറിയിച്ചു. കൂടാതെ ഒക്ടോബർ 18-ന് നടക്കുന്ന ഖലിസ്ഥാൻ റഫറണ്ടവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡ-ഇന്ത്യ നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തുന്ന ശ്രമങ്ങൾ ഗോസാലിനെതിരെയുള്ള വധഭീഷണി പ്രതിസന്ധിയിലായിരിക്കുകയാണ്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തെത്തുടർന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം തകർന്നിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതും, അതിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതും വൻ വിവാദമായിരുന്നു.

You might also like
Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

‘സിസ്റ്റേഴ്സ് ഇൻ സ്പിരിറ്റ് ഡേയിൽ’ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

Top Picks for You
Top Picks for You